ഫേസ്ബുക്കിലെ 5 കോടിയലധികം പ്രൊഫൈലുകൾ ഹാക്കർമാരുടെ പിടിയിൽ

By Anju N P.29 09 2018

imran-azhar


ഫേസ്ബുക്കിലെ 5 കോടിയലധികം പ്രൊഫൈലുകള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കിന് വന്‍ സുരക്ഷാ വീഴ്ച പറ്റിയതായി സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ് തന്നെ വ്യക്തമാക്കി.

 

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സക്കര്‍ബെര്‍ഗ് വ്യക്തമാക്കി.

 

പ്രൈവസി ഫീച്ചറിലാണ് സുരക്ഷ പ്രശ്‌നം കണ്ടെത്തിയെന്നാണ് പ്രഥമിക കണ്ടെത്തല്‍. 200 കോടി ഉപയോക്താക്കളുള്ള ഫേസ്ബുക്കിന് 27 കോടി ഉപയോക്താക്കളും ഇന്ത്യക്കാരാണ്. എന്നാല്‍ ഏതൊക്കെ രാജ്യക്കാരുടെ അക്കൗണ്ടാണ് ചോര്‍ത്തിയതെന്നോ ഇന്ത്യയിലെ പ്രൊഫൈലുകളില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറിയെന്നോ ഇതുവരെ ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

 

OTHER SECTIONS