ഫേസ്ബുക്കിനെതിരെ 50 ലക്ഷം പൗണ്ട് പിഴ ചുമത്തി

By Sooraj S.12 Jul, 2018

imran-azhar

 

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലികേഷനാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ബ്രീട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായ എലിസബത്ത് ഡെന്‍ഹാം. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്വകാര്യ കമ്പനിക്കായി ഫേസ്ബുക്ക് സി ഇ ഒ മാർക്ക് സക്കർബെർഗ് ചോർത്തി നൽകിയിരുന്നു. ഇത് കൂടാതെ ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ ഫേസ്ബുക്ക് പരാജയപ്പെട്ടതായി ബ്രിട്ടീഷ് ഇൻഫോർമേഷൻ കമ്മീഷന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഫേസ്ബുക്കിനെതിരെ 50 ലക്ഷം പൗണ്ട് പിഴ ശിക്ഷ വിധിച്ചത്. 87 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങളാണ് കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനിക്ക് വേണ്ടി ഫേസ്ബുക്ക് സി ഇ ഒ ചോർത്തി കൊടുത്തത്.