പ്രൊഫൈലുകളിലേക്കെല്ലാം ഓട്ടോമാറ്റിക്കായി ഫ്രണ്ട് റിക്വസ്റ്റ്; തകരാറ് പരിഹരിച്ചതായി ഫേസ്ബുക്ക്

ഫേസ്ബുക്കില്‍ ആഗ്രഹിക്കാത്ത പ്രൊഫൈലുകള്‍ക്ക് അടക്കം സുഹൃത് അഭ്യര്‍ത്ഥന.തകരാറ് പരിഹരിച്ചതായി ഫേസ്ബുക്ക്

author-image
Lekshmi
New Update
പ്രൊഫൈലുകളിലേക്കെല്ലാം ഓട്ടോമാറ്റിക്കായി ഫ്രണ്ട് റിക്വസ്റ്റ്; തകരാറ് പരിഹരിച്ചതായി ഫേസ്ബുക്ക്

ന്യൂഡൽഹി: ഫേസ്ബുക്കില്‍ ആഗ്രഹിക്കാത്ത പ്രൊഫൈലുകള്‍ക്ക് അടക്കം സുഹൃത് അഭ്യര്‍ത്ഥന.തകരാറ് പരിഹരിച്ചതായി ഫേസ്ബുക്ക്.സുഹൃത് അഭ്യര്‍ത്ഥന പോകുന്നതായി സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ വ്യാപകമായി പരാതിപ്പെട്ടിരുന്നു.സ്വകാര്യത സംബന്ധിച്ച് ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനത്തോടെയായിരുന്നു മിക്ക ആളുകളും ആശങ്ക പ്രകടിപ്പിച്ചത്.

ആന്‍ഡ്രോയിഡ് അതോറിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് മറ്റൊരാളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന യൂസറില്‍ നിന്നും ആ പ്രൊഫൈലിലേക്ക് ഓട്ടോമാറ്റിക്കായി സുഹൃത് അഭ്യത്ഥന പോവുകയായിരുന്നു.സ്ക്രീനില്‍ ഒരിടത്ത് പോലും ക്ലിക്ക് പോലും ചെയ്യുന്നതിന് മുന്‍പ് തന്നെ റിക്വസ്റ്റ് പോകുന്നതായിരുന്നു സ്ഥിതി.

യൂസറുടെ സ്വകാര്യത വിട്ടുവീഴ്ച ചെയ്യുന്നതായിരുന്ന ഫേസ്ബുക്കിന്‍റെ തകരാറെന്നായിരുന്നു രൂക്ഷമായി ഉയര്‍ന്ന വിമര്‍ശനം.എന്നാല്‍ ബഗ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്നെ തകരാറ് പരിഹരിച്ചുവെന്നാണ് ഫേസ്ബുക്ക് സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്.

facebook claims friend requests