ഫെയ്‌സ്ബുക്ക് ഡേ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍

By Greeshma G Nair.19 Mar, 2017

imran-azhar

 

 

 

സോഷ്യൽ മീഡിയ ദിനം പ്രതി അപ്ഡേറ്റ് ചെയ്യുന്ന കാലമാണിത് . വാട്ട്സ്ആപ്പ് പുതിയ വേർഷൻ കൊണ്ടുവന്നതിന് തൊട്ടു പിന്നാലെ ഫെയ്‌സ് ബുക്ക്മെസ്സഞ്ചറും മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് .

 

ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാക്കുന്നതിന്റെ ഭാഗമായി സ്‌നാപ്പ് ചാറ്റിന് സമാനമായ പരിഷ്‌ക്കാരങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് ഡേ എന്ന പുതിയ സംവിധാനം വഴി ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കള്‍ക്ക് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന വിഷ്വല്‍ സ്റ്റാറ്റസ് ഇനി മുതല്‍ അപ്പ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.


പുതിയ സംവിധാനം അനുസരിച്ച് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ 24 മണിക്കൂര്‍ നേരത്തേക്ക് സ്റ്റാറ്റസ്സായി അപ്പ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കും. സ്റ്റാറ്റസ് കാണേണ്ട സുഹൃത്തുക്കളെ ഒരോ വ്യക്തികള്‍ക്കും തീരുമാനിക്കാം. സ്‌നാപ്പ് ചാറ്റിന് സമാനമായത് പോലെ ഒരു ദിവസം ഒന്നിലേറെ സ്റ്റാറ്റസ് അപ്പ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

 

OTHER SECTIONS