വോയ്‌സ് ഓവര്‍ റെക്കോര്‍ഡ് ചെയ്യാം.. നോയ്സ് കളയാം; ഫെസ്ബുക്ക് റീല്‍സിനായി വീഡിയോ ടാബും എഡിറ്റിങ് ടൂളും

ഫേസ്ബുക്ക് ഫീഡില്‍ റീല്‍സിനായി കൂടുതല്‍ അപ്ഡേറ്റുകളുമായി മെറ്റ. റീല്‍സിന് വേണ്ടി വീഡിയോ ടാബും എഡിറ്റിങ് ടൂളുകളുമാണ് പുതിയതായി അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

author-image
Priya
New Update
വോയ്‌സ് ഓവര്‍ റെക്കോര്‍ഡ് ചെയ്യാം.. നോയ്സ് കളയാം; ഫെസ്ബുക്ക് റീല്‍സിനായി വീഡിയോ ടാബും എഡിറ്റിങ് ടൂളും

ഫേസ്ബുക്ക് ഫീഡില്‍ റീല്‍സിനായി കൂടുതല്‍ അപ്ഡേറ്റുകളുമായി മെറ്റ. റീല്‍സിന് വേണ്ടി വീഡിയോ ടാബും എഡിറ്റിങ് ടൂളുകളുമാണ് പുതിയതായി അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എഡിറ്റിങ് ടൂളുകള്‍ ഉപയോഗിച്ച് മികവുറ്റ രീതിയില്‍ വീഡിയോകള്‍ ഉണ്ടാക്കാന്‍ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് കഴിയും. വീഡിയോ സ്പീഡ് അപ്പ്, റിവേഴ്‌സ് ആന്റ് റീപ്ലേസ് ക്ലിപ്പ് ഉള്‍പ്പടെയുള്ള പുതിയ ടൂളുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മ്യൂസിക്, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ വീഡിയോയില്‍ ചേര്‍ക്കാനും വോയ്‌സ് ഓവര്‍ റെക്കോര്‍ഡ് ചെയ്യാനും നോയ്സ് കളയാനുള്ള സംവിധാനവുമെല്ലാം എഡിറ്റിങ് ടൂളുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ എച്ച്ഡിആര്‍ വീഡിയോ ഫോണില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയും.

റീല്‍സ്, വീഡിയോകള്‍ ഉള്‍പ്പടെയുള്ളവയ്ക്കായി പുതിയ വീഡിയോ ടാബും അവതരിപ്പിച്ചിട്ടുണ്ട്. ഫോര്‍ യൂ, ലൈവ്, റീല്‍സ്, മ്യൂസിക് എന്നിങ്ങനെ വീഡിയോകള്‍ വേര്‍തിരിച്ചാണ് കാണിക്കുക. പ്രത്യേക ടാബായാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്.

പുതിയ വീഡിയോ എക്‌സ്‌പ്ലോര്‍ ഫീച്ചര്‍ ഉപയോഗിച്ച് ഹാഷ്ടാഗുകള്‍, ടോപ്പിക്കുകള്‍ എന്നിവ അടിസ്ഥാനമാക്കി റീല്‍സ്, ലോങ് ഫോം വീഡിയോകള്‍, ലൈവ് വീഡിയോകള്‍ കണ്ടെത്താന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും.

facebook Meta