ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം താത്കാലികമായി പണിമുടക്കി

ഫേസ്ബുക്കിന്റേയും ഇൻസ്റാഗ്രാമിന്റെയും സെർവറുകൾ തകരാറിലായതിനെത്തുടർന്ന് താത്കാലികമായി ഇവ പണിമുടക്കി.

author-image
Chithra
New Update
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം താത്കാലികമായി പണിമുടക്കി

ഫേസ്ബുക്കിന്റേയും ഇൻസ്റ്റാഗ്രാമിന്റെയും സെർവറുകൾ തകരാറിലായതിനെത്തുടർന്ന് താത്കാലികമായി ഇവ പണിമുടക്കി. അമേരിക്കയിലെ സെർവറുകളാണ് തകരാറിലായത്.

ഞായറാഴ്ച്ച രാത്രിയോടെയാണ് സെർവറുകൾ പണിമുടക്കിയത്. ഫേസ്ബുക്ക് തുറക്കാൻ കഴിഞ്ഞെങ്കിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനോ ഷെയർ ചെയ്യാനോ കമന്റ് ചെയ്യാനോ സാധിക്കില്ലായിരുന്നു.

അൽപനേരത്തേക്ക് മാത്രം ഉണ്ടായിരുന്ന ഈ തകരാറുകൾ പരിഹരിച്ചിട്ടുണ്ട്. ഇന്ത്യയിൽ തകരാർ ഭാഗികമായേ ബാധിച്ചുള്ളു.

facebook instagram