ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം താത്കാലികമായി പണിമുടക്കി

By Chithra.05 08 2019

imran-azhar

 

ഫേസ്ബുക്കിന്റേയും ഇൻസ്റ്റാഗ്രാമിന്റെയും സെർവറുകൾ തകരാറിലായതിനെത്തുടർന്ന് താത്കാലികമായി ഇവ പണിമുടക്കി. അമേരിക്കയിലെ സെർവറുകളാണ് തകരാറിലായത്.

 

ഞായറാഴ്ച്ച രാത്രിയോടെയാണ് സെർവറുകൾ പണിമുടക്കിയത്. ഫേസ്ബുക്ക് തുറക്കാൻ കഴിഞ്ഞെങ്കിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനോ ഷെയർ ചെയ്യാനോ കമന്റ് ചെയ്യാനോ സാധിക്കില്ലായിരുന്നു.

 

അൽപനേരത്തേക്ക് മാത്രം ഉണ്ടായിരുന്ന ഈ തകരാറുകൾ പരിഹരിച്ചിട്ടുണ്ട്. ഇന്ത്യയിൽ തകരാർ ഭാഗികമായേ ബാധിച്ചുള്ളു.

OTHER SECTIONS