പരസ്യദാതാക്കൾ കൂട്ടത്തോടെ പിന്മാറുന്നു; ഒടുവിൽ ഫേസ്ബുക്ക് നയം മാറ്റുന്നു

By Sooraj Surendran.27 06 2020

imran-azhar

 

 

ന്യൂയോർക്ക്: വൻകിട കമ്പനികളായ പരസ്യദാതാക്കൾ കൂട്ടത്തോടെ പിന്മാറുന്ന സാഹചര്യത്തിൽ നയം മാറ്റാനൊരുങ്ങി ഫേസ്ബുക്ക്. പ്രമുഖ അമേരിക്കന്‍ കോര്‍പ്പറേറ്റായ യൂണിലിവര്‍ ഫേസ്ബുക്ക് വഴിയുള്ള അടുത്ത ആറുമാസത്തെ പെയ്ഡ് പരസ്യങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നയപ്രഖ്യാപനവുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് രംഗത്തിയത്. ഫേസ്ബുക്കിന്‍റെ പോളിസി തെറ്റിക്കുന്ന ഏത് പോസ്റ്റും ലേബല്‍ ചെയ്യും എന്നതാണ് നയ പ്രഖ്യാപനത്തിലെ പ്രധാന കാര്യം. തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കും ഇത് ബാധകമാണെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഒരാളുടെ വോട്ടവകാശം ഹനിക്കുന്ന പോസ്റ്റുകളും, സംഘര്‍ഷത്തിന് ഇടയാക്കുന്ന പോസ്റ്റുകളും അതിവേഗം ഇപ്പോഴത്തെ ഗൈഡ് ലൈന്‍ അനുസരിച്ച് തന്നെ ഫേസ്ബുക്ക് നീക്കം ചെയ്യും. അതില്‍ പോസ്റ്റ് ചെയ്ത വ്യക്തി എത്ര വാര്‍ത്തപ്രധാന്യമുള്ളയാളാണ് എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും നയപ്രഖ്യാപനത്തിൽ സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. കൊക്കകോള, ഹോണ്ട, ഹെര്‍ഷൈ, ലുലുലെമണ്‍, ജാന്‍സ്പോര്‍ട്ട് എന്നിങ്ങനെ നൂറോളം ബ്രാന്‍റുകള്‍ പെയ്ഡ് പരസ്യങ്ങൾ ഫേസ്ബുക്കിൽ നിന്നും പിൻവലിച്ചിരുന്നു.

 

OTHER SECTIONS