ഫേസ്ബുക്കിൽ ഇനി സ്വിച്ച് അക്കൗണ്ട് ഉപയോഗിക്കാം .....

By BINDU PP .04 Jan, 2018

imran-azhar

 

 

 

ഫേസ്ബുക്കിൽ ഇനി സ്വിച്ച് അക്കൗണ്ട് ഉപയോഗിക്കാം. പലര്‍ക്കും രണ്ട് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാകും. അല്ലെങ്കില്‍ നിങ്ങളുടെ വീട്ടിലെ ഡെസ്ക്ടോപ്പില്‍ പലരും ഫേസ്ബുക്ക് നോക്കുന്നുണ്ടാകും. അപ്പോഴുള്ള പ്രശ്നം മറ്റൊരു അക്കൗണ്ടിലേക്ക് കയറാന്‍ നിങ്ങള്‍ക്ക് സൈന്‍ ഔട്ട് ചെയ്ത് വീണ്ടും കയറണം എന്നാണ്. അങ്ങനെയുള്ളവരാക്കയാണ് ഫേസ്ബുക്ക് ഇങ്ങനെ ഒരുക്കിയിരിക്കുന്നത്. ജി-മെയിലിലും മറ്റും അക്കൗണ്ട് സ്വിച്ച് ചെയ്യും പോലെ ഫേസ്ബുക്കില്‍ നിന്ന് സൈന്‍ ഔട്ട് ചെയ്യാതെ മറ്റേ അക്കൗണ്ടില്‍ കയറാം. അതിനായി മുകളിലെ ഫേസ്ബുക്ക് സെര്‍ച്ച് ബാറില്‍ ഉള്ള ഐക്കണില്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ആഡ് ചെയ്താല്‍ മതി.രണ്ട് അക്കൗണ്ട് അല്ല, പത്ത് അക്കൗണ്ട് വരെ ഈ ഫീച്ചറില്‍ ആഡ് ചെയ്യാം.

OTHER SECTIONS