ഒന്നിലധികം അക്കൗണ്ടുളളവര്‍ക്ക് പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക്

By ambily chandrasekharan.03 Jan, 2018

imran-azhar

 

കാലിഫോര്‍ണിയ : പുതുവര്‍ഷത്തില്‍ ഒന്നിലധികം അക്കൗണ്ടുളളവര്‍ക്ക് പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തിയിരിക്കുന്നു. ഫെയ്‌സ്ബുക്കില്‍ രണ്ട് അക്കൗണ്ടുള്ളവര്‍ക്ക് വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇത് ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് വളരെ സഹായകരമായിരിക്കും. എന്നു മാത്രമല്ല ഇനി കൂടുതല്‍ എളുപ്പത്തില്‍ തന്നെ ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഓപ്പന്‍ ചെയ്യാവുന്നതുമാണ്.
നിലവില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് മാറണമെങ്കില്‍ സൈന്‍ ഔട്ട് ചെയ്യണം. എന്നാല്‍ ഇനി മുതല്‍ അക്കൗണ്ട് സൈന്‍ ഔട്ട് ചെയ്യാതെ തന്നെ മറ്റൊരു അക്കൗണ്ടില്‍ കയറാം. അക്കൗണ്ട് സ്വിച്ച് ചെയ്താല്‍ മാത്രം മതി. ഇത്തരത്തിലൊരു പുതിയ ഫീച്ചറാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്.

 

 

OTHER SECTIONS