അഞ്ജാത സന്ദേശത്തിന് ഫീഡ്‌നോളി !

By anju.16 10 2018

imran-azhar


ആളറിയാതെ സന്ദേശം അയക്കാമുള്ള ആപ്പ് വൈറലാകുന്നു. ഇപ്പാള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് ഫീഡ്‌നോളി. സന്ദേശം അയക്കുന്ന വ്യക്തി ആരാണെന്നറിയാതെ ഫീഡ്‌നോളിയില്‍ അക്കൗണ്ടുള്ള ആര്‍ക്കും ഈ ആപ്ലികേഷന്‍ വഴി അയക്കാവുന്നതാണ്. ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യക്തിക്ക് പിന്നീട് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമില്‍ പങ്ക് വെക്കാനുള്ള അവസരവും ഈ ആപ്ലികേഷന്‍ നല്‍കുന്നു.

 

ലഭിക്കുന്ന സന്ദേശങ്ങളുടെ അനോണിമിറ്റി തന്നെയാണ് ഈ ആപ്ലിക്കേഷനെ ഏറ്റെടുക്കുന്നതിന് കാരണമെന്ന് ഭൂരിഭാഗം പേരും പറയുന്നു. ഏതൊരു വ്യക്തിയോടും ചോദിക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍ ധൈര്യത്തോടെ പേര് വരില്ലെന്ന ബോധ്യത്തോടെ തന്നെ അയക്കാന്‍ സാധിക്കുമെന്നതിനാല്‍ യുവ തലമുറയാണ് ഈ ആപ്ലികേഷന്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും. പ്രേമാഭ്യര്‍ത്ഥന ആളറിയാതെ നടത്തുന്നവരും കൂട്ടുകാരെ സന്ദേശമയച്ച് കളിപ്പിക്കാനും ഇപ്പോള്‍ ഫീഡ്‌നോളി സ്ഥിരമായി ഉപയോഗിച്ച് വരികയാണ് യുവ തലമുറ. ഒരു ദിവസം മാത്രമാണ് എല്ലാ സന്ദേശങ്ങളുടെ കാലാവധി. അത് കഴിയുന്നതോടെ സന്ദേശങ്ങള്‍ ആപ്ലിക്കേഷനില്‍ നിന്നും അപ്രത്യക്ഷമാകും. മുന്‍പും ഇത് പോലത്തെ ആപ്ലികേഷന്‍ സറാഹാഹ് എന്ന പേരില്‍ ലഭ്യമായിരുന്നു. അതിന്റെ വേറൊരു രൂപമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള ഫീഡ്‌നോളി.

 

OTHER SECTIONS