വാട്സ്ആപ്പിൽ ഫിംഗർപ്രിന്റ് അൺലോക്ക് സിസ്റ്റം

വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി ഇതാ ഒരു സന്തോഷ വാർത്ത. വാട്സ്ആപ്പിൽ ഫിംഗർപ്രിന്റ് അൺലോക്ക് സിസ്റ്റം ഉപയോഗിക്കാം.

author-image
Sooraj Surendran
New Update
വാട്സ്ആപ്പിൽ ഫിംഗർപ്രിന്റ് അൺലോക്ക് സിസ്റ്റം

വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി ഇതാ ഒരു സന്തോഷ വാർത്ത. വാട്സ്ആപ്പിൽ ഫിംഗർപ്രിന്റ് അൺലോക്ക് സിസ്റ്റം ഉപയോഗിക്കാം. സാധാരണ വാട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകൾ തേർഡ് പാർട്ടി ആപ്പ് വഴിയാണ് ലോക്ക് ചെയ്യുന്നത്. ഇനി മുതൽ ഇതിന്റെ ആവശ്യം ഇല്ല. നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിൽ ഫിംഗർ പ്രിന്റ് അൺലോക്ക് സിസ്റ്റം ഉപയോഗപ്പെടുത്തുന്നതിന് ചെയ്യേണ്ടത് ഇത്രമാത്രം.

*വാട്സ്ആപ്പ് മെനു ഓപ്പൺ ചെയ്യുക.

* Settings> Account> Privacy> Fingerprint lock

*ഫിംഗര്‍പ്രിന്‍റ് ലോക്ക് എന്നത് തുറക്കുക

*നിങ്ങളുടെ ഫിംഗര്‍പ്രിന്‍റ് വെരിഫൈ ചെയ്യുക

*എത്ര സമയത്തിനുള്ളില്‍ ലോക് ടൈം വേണമെന്ന് സെലക്ട് ചെയ്യുക.

വാട്സ്ആപ്പ് ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഫീച്ചർ കൂടുതല്‍ സുരക്ഷയും, വേഗതയും പ്രധാനം ചെയ്യുമെന്നും അവകാശപ്പെടുന്നു.

fingerprint unlock feature in whatsapp