ഫ്ലിപ്കാർട്ടിൽ ഓണർ സ്മാർട്ട് ഫോണുകൾക്ക് വൻ വിലക്കുറവ്; 10000 രൂപയാണ് വെട്ടിക്കുറച്ചത്.

By Sooraj S.05 10 2018

imran-azhar

 

 

ഓൺലൈൻ റീട്ടെയിലർ കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ 'ബിഗ് ബില്യൻ ഡേയ്സ്' 2018ലെ ഓഫറുകൾ പ്രഖ്യാപിച്ചു. പുതിയ ഓഫറുകൾ അനുസരിച്ച് ഓണറിന്റെ സ്മാർട്ട് ഫോണുകൾക്ക് വൻ വിലക്കുറവാണ് നൽകിയിരിക്കുന്നത്. ഓണർ 10, ഓണർ 9i, ഓണർ 9N, ഓണർ 7എ, ഓണർ 7S, ഓണർ 9 ലൈറ്റ്, ഓണർ 8 പ്രോ എന്നീ മോഡലുകൾക്കാണ് ഓഫറുകൾ നൽകിയിരിക്കുന്നത്. ഇതനുസരിച്ച് 32,999 രൂപ വിലയുള്ള ഓണർ 10 24,999 രൂപയ്ക്ക് ലഭ്യമാകും. 14,999 രൂപയുടെ ഓണർ 9i 12,999 രൂപയ്ക്ക് ലഭ്യമാകും. ഓണർ 9Nന് 11,999 രൂപയും,ഓണർ 7A 7,999 രൂപയ്ക്കും,ഓണർ 7S 6499 രൂപയ്ക്കും, ഓണർ 9 ലൈറ്റ് 3,000 രൂപയ്ക്കും,ഓണർ 8 പ്രോ 19,999 രൂപയ്ക്കും പുതിയ ഓഫർ അനുസരിച്ച് സ്വന്തമാക്കാം. സ്മാർട്ട് ഫോണുകൾ കൂടാതെ ടെലിവിഷൻ, വീട്ടുപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ, ആഡംബര ഉൽപ്പന്നങ്ങൾ, പുസ്തകങ്ങൾ, ഫർണിച്ചർ, ആക്സസറീസ്, പലചരക്ക് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും വൻ വിലക്കിഴിവാണ് നൽകിയിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്കായി വേറെയും ഓഫറുകൾ ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുകയാണ്.

OTHER SECTIONS