സാംസങ് ഗാലക്സി ഫോണുകൾക്ക് വൻ വിലക്കിഴിവുമായി ഫ്ലിപ്കാർട്ട്

By Sooraj.14 Jun, 2018

imran-azhar

 

 


ഫ്ലിപ്പ്കാർട്ടിൽ സാംസങ് ഗാലക്സി ഫോണുകൾക്ക് 12,000 രൂപ വരെയാണ് വിലക്കിഴിവ് നൽകുന്നത്. ഇതിനു മുൻപേ ആമസോണിൽ ഐഫോൺ ഫെസ്റ്റ് എന്ന പേരിൽ ഓഫർ നൽകിയിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഫ്ലിപ്കാർട്ടിന്റെ വക വിലക്കിഴിവ്. എന്തായാലും സ്മാർട്ഫോൺ ഉപയോക്താക്കൾക്ക് ഇതൊരു സന്തോഷ വാർത്ത തന്നെയാണ്. ഗാലക്സി കാർണിവലിനോടനുബന്ധിച്ചു ഓരോ മോഡലിനും 12,000 രൂപ വരെ തിരികെ ലഭിക്കുന്നു. സാംസങ് ഗാലക്‌സി എസ് 8, ഗാലക്‌സി എസ് 8 , ഗാലക്‌സി ഓണ്‍ നെക്സ്റ്റ്, ഗാലക്‌സി ഓണ്‍ മാക്‌സ്, ഗാലക്‌സി ഓണ്‍5, ഗാലക്‌സി ജെ3 പ്രൊ തുടങ്ങിയ മോഡലുകൾക്കായിരിക്കും ഓഫർ ലഭ്യമാകുക. ഫോണുകൾക്ക് പുറമെ സാംസങിന്റെ ഹെഡ്‍ഫോണുകൾക്കും മറ്റ് ആക്സസറികൾക്കും 50% വരെ വിലക്കിഴിവ് ലഭിക്കും.

OTHER SECTIONS