അടിമുടി മാറാന്‍ ഒരുങ്ങി ജിമെയില്‍

By Abhirami Sajikumar.16 Apr, 2018

imran-azhar

 

ഇനിമുതല്‍ ഒരു നിശ്ചിത സമയ പരിധി കഴിഞ്ഞാല്‍ ഇമെയില്‍ വായിക്കാന്‍ സാധിക്കില്ല. മാത്രവുമല്ല ജിമെയിലില്‍ പുതിയതായി കോണ്ടുവരുന്ന 'കോണ്‍ഫിഡന്‍ഷ്യല്‍ മോഡ്' ഉപയോഗിച്ച്‌ ഇമെയിലുകള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നതും കോപ്പി ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രിന്റ് ചെയ്യുന്നതും തടയാനാകും.


കാലാവധി കഴിയുന്ന ഇമെയിലുകള്‍ ഇന്‍ബോക്‌സില്‍ നിന്നും ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ചെയ്യപ്പെടുന്ന രീതിയിലായിരിക്കും ഉണ്ടാവുക. അതേസമയം കോണ്‍ഫിഡന്‍ഷ്യല്‍ ഇമെയിലില്‍ എന്‍ക്രിപ്ഷന്‍ സംവിധാനം ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

ഇമെയിലുകള്‍ക്ക് മറുപടി സന്ദേശം നിര്‍ദ്ദേശിക്കുന്ന സ്മാര്‍ട് റിപ്ലൈ സൗകര്യം, താല്‍കാലികമായി ഇമെയിലുകളെ മാറ്റി നിര്‍ത്താന്‍ സാധിക്കുന്ന സ്‌നൂസ് ബട്ടന്‍. എന്നിവയും ജിമെയിലിന്റെ പുതിയ രൂപത്തിലുണ്ടാവും. നേരത്തെ വെബ് ഡിസൈനിലടക്കം മാറ്റങ്ങളുണ്ടാകുമെന്ന് ഗൂഗിള്‍ അറിയിച്ചിരുന്നു.

OTHER SECTIONS