ക്രോംകാസ്റ്റിന്റെ മൂന്നാം പതിപ്പ് ഇന്ത്യയിലെത്തി

By Sarath Surendran.28 10 2018

imran-azhar

 

 

2013 ജൂലൈയിൽ അവതരിപ്പിച്ച ക്രോംകാസ്റ്റിന്റെ മൂന്നാം പതിപ്പ് ഇന്ത്യൻ വിപണിയിലെത്തി. ഗൂഗിൾ ഉൽപന്നങ്ങളുടെ പുതിയ നിരയിൽ വിപണിയിലിറക്കിയ ക്രോംകാസ്റ്റ് 3 മീഡിയ സ്ട്രീമിങ് ഉപകരണമാണ് ഇന്ത്യയിലെത്തിയത്. 3499 രൂപയാണ് ക്രോംകാസ്റ്റ് 3ന്റെ ഇന്ത്യയിലെ വില.

 

സോണി ലൈവിന്റെ ഒരു വർഷത്തെയും ഗാന മ്യൂസിക് സ്ട്രീമിങ് സേവനത്തിന്റെ ആറുമാസത്തെയും സബ്സ്ക്രിബ്ഷനോടെയാണ് ക്രോംകാസ്റ്റ് 3 ലഭിക്കുക. ടിവിയിലെ എച്ച്ഡിഎംഐ പോർട്ടിൽ കണക്ട് ചെയ്ത് പ്രവർത്തിപ്പിക്കാവുന്ന ക്രോംകാസ്റ്റിൽ നിലവിൽ 800ലധികം ആപ്പുകളും ഉണ്ട്.

 

2015 സെപ്റ്റംബറിൽ അവതരിപ്പിച്ച ക്രോംകാസ്റ്റ് 2 ഗൂഗിൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചത് 2016 ൽ ആയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ മാസം ആദ്യം അവതരിപ്പിച്ച ക്രോംകാസ്റ്റ് 3 കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിച്ചത്. കഴിഞ്ഞ പതിപ്പിനെക്കാൾ സ്ട്രീമിങ്ങിൽ 15 ശതമാനത്തോളം വേഗവർധനയുണ്ടെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. ഫുൾഎച്ച്ഡിയിൽ(1080പി) 60ഫ്രെയിംസ് പെർ സെക്കൻഡ് വിഡിയോ സ്ട്രീമിങ്ങും ഉണ്ട്.

 

ക്രോംകാസ്റ്റ് 3 ഫ്ലിപ്കാർട്ടിൽ ലഭ്യമാണ് . ഫോൺപേ ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നവർക്ക് ഫ്ലിപ്കാർട്ടിന്റെ വക 100 രൂപ ക്യാഷ്ബാക്കും ഉണ്ടായിരിക്കുന്നതാണ്.

 

 

 

 

 

 

OTHER SECTIONS