പ്രളയം മുന്‍കൂട്ടി അറിയാനുള്ള സംവിധാനം ഒരുക്കി ഗൂഗിള്‍

By anju.08 05 2019

imran-azhar

മുംബൈ: പ്രളയം മുന്‍കൂട്ടി അറിയാനുള്ള സംവിധാനം ഒരുക്കി ഗൂഗിള്‍. കഴിഞ്ഞ വര്‍ഷം കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പ്രളയമുണ്ടായ സാഹചര്യത്തിലാണ് നടപടി.നിര്‍മിത ബുദ്ധിയെ( ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) അടിസ്ഥാനപ്പെടുത്തിയാണ് പ്രളയം പ്രവചിക്കാന്‍ സാധിക്കുന്ന സംവിധാനം ഗൂഗിള്‍ ഒരുക്കുന്നത്. അടുത്ത മണ്‍സൂണ്‍ സീസണിന് ഒരു മാസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഈ ഉദ്യമം.

 

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രളയമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കാന്‍ സാധിക്കും എന്നാണ് ഗൂഗിളിന്റെ അവകാശം.ഇന്ത്യയില്‍ ആദ്യം പട്‌നയിലായിരിക്കും ഇത് ഒരുക്കുക.

OTHER SECTIONS