ജെമിനി റോയിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

By Greeshma G Nair.12 Apr, 2017

imran-azhar

 

 

 


ന്യൂഡൽഹി : പ്രശസ്‌ത ബംഗാളി ചിത്രകാരന്‍ ജെമിനി റോയിയുടെ 130-ാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ചു ഗൂഗിള്‍ ഡൂഡില്‍. ഇന്ത്യയിലെ ആദ്യ മോഡേണിസ്‌റ്റ്‌ കലാകാരനായ ജെമിനി റോയിക്ക്‌ 1955-ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു.

 

പാശ്‌ചാത്യശൈലിയിലായിരുന്നു ആദ്യകാലത്ത്‌ സ്വീകരിച്ചതെങ്കിലും സ്വാതന്ത്ര്യസമരം ശക്‌തിയാര്‍ജിച്ചതോടെ തനത്‌ ഇന്ത്യന്‍ശൈലയിലേക്ക്‌ ആകൃഷ്‌ടനായി. കടുത്ത, തിളങ്ങുന്ന നിറങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

 

ജെമിനി റോയിയുടെ പ്രശസ്‌ത ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഡൂഡില്‍ തയാറാക്കിയാണു ഗൂഗിള്‍ അദ്ദേഹത്തിന്‌ ആദരമര്‍പ്പിച്ചത്‌.

loading...