ഇന്റർനെറ്റിൽ തിരയാൻ 'സർക്കിൾ ടു സെർച്ച്' ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ!

ഉദാഹരണത്തിന് സ്‌ക്രീനിൽ കാണുന്ന വസ്തുവിനെ കുറിച്ചറിയാൻ അതിന് മേൽ വിരൽ കൊണ്ട് ഒരു വൃത്തം വരയ്ക്കുകയോ, ഹൈലൈറ്റ് ചെയ്യുകയോ, ടാപ്പ് ചെയ്യുകയോ ചെയ്താൽ മതി.ഇങ്ങനെ ചെയ്താൽ‌ തന്നെ അവയുടെ വിവരങ്ങൾ ഗൂഗിൾ സെർച്ചിൽ തിരയാനാവും.

author-image
Greeshma Rakesh
New Update
ഇന്റർനെറ്റിൽ തിരയാൻ 'സർക്കിൾ ടു സെർച്ച്' ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ!

വിവരങ്ങളും വാർത്തകളും അറിയാനും ചിത്രങ്ങളും ഉല്പന്നങ്ങളും തിരയാനുമെല്ലാം ഗൂഗിൾ സെർച്ച് തന്നെ വേണം.ഇപ്പോഴിതാ ആഗോള ഉപഭോക്താക്കൾക്കായി സെർച്ചിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ രണ്ട് സൗകര്യങ്ങൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. അതിലൊന്നാണ് 'സർക്കിൾ ടു സെർച്ച്'. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ഗൂഗിൾ ലെൻസ് സെർച്ചിന്റെ മറ്റൊരു പതിപ്പാണ്.

സർക്കിൾ ടു സെർച്ച് ഫീച്ചർ

ആൻഡ്രോയിഡ് സ്‌ക്രീനിൽ കാണുന്ന ഏതൊരു കാര്യവും സെർച്ച് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് സർക്കിൾ ടു സെർച്ച്. ഒരു ആപ്പിൽ നിന്ന് മറ്റൊരു ആപ്പിലേക്ക് പോവേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഉദാഹരണത്തിന് സ്‌ക്രീനിൽ കാണുന്ന വസ്തുവിനെ കുറിച്ചറിയാൻ അതിന് മേൽ വിരൽ കൊണ്ട് ഒരു വൃത്തം വരയ്ക്കുകയോ, ഹൈലൈറ്റ് ചെയ്യുകയോ, ടാപ്പ് ചെയ്യുകയോ ചെയ്താൽ മതി.ഇങ്ങനെ ചെയ്താൽ‌ തന്നെ അവയുടെ വിവരങ്ങൾ ഗൂഗിൾ സെർച്ചിൽ തിരയാനാവും.

ഇനിയിപ്പോൾ ഒരു ഇൻഫ്‌ളുവൻസർ ഒരു ഉല്പന്നം പരിചയപ്പെടുത്തുന്ന വീഡിയോ കാണുന്നു എന്നിരിക്കട്ടെ. ആ വീഡിയോ പോസ് ചെയ്ത് ഫോണിലെ ഹോം ബട്ടൺ ലോങ് പ്രസ് ചെയ്യുക. ഇതുവഴി സർക്കിൾ ടു സെർച്ച് ആക്ടിവേറ്റാവും. വീഡിയോയിൽ നിങ്ങൾക്ക് ഏത് വസ്തുവിനെ കുറിച്ചാണോ അറിയേണ്ടത് അതിനെ ചുറ്റി ഒരു വൃത്തം വരയ്ക്കുക. ആ ഉല്പന്നത്തിന് സമാനമായ ഓപ്ഷനുകൾ തിരഞ്ഞുകണ്ടുപിടിക്കാനാവും.

എഐ പിന്തുണയോടെയുള്ള അപ്‌ഗ്രേഡുകളിലൂടെയും ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിച്ചുള്ള മൾട്ടി സെർച്ചുകളിലൂടെയും ഉപഭോക്താക്കൾക്ക് വെബ്ബിൽ കൂടുതൽ വ്യക്തമായി കാര്യങ്ങൾ അറിയാൻ കഴിയുമെന്ന് ഗൂഗിൾ പറയുന്നു.പിക്‌സൽ 8, പിക്‌സൽ 8 പ്രോ, പുതിയ സാംസങ് ഗാലക്‌സി എസ് എസ്24 സീരീസ് തുടങ്ങി തിരഞ്ഞെടുത്ത പ്രീമിയം ആൻഡ്രോയിഡ് ഉപകരണങ്ങളിലാണ് ഈ സൗകര്യങ്ങൾ ലഭിക്കുക.

google tech news circle to search feature