ഗൂഗിള്‍ പിക്സല്‍ 3എ സ്മാര്‍ട്ട് ഫോണുകളെ വിപണിയിലെത്തിക്കുന്നു

ഗൂഗിള്‍ തങ്ങളുടെ പിക്സല്‍ 3എ സ്മാര്‍ട്ട് ഫോണുകളെ വിപണിയിലെത്തിക്കുന്നു . നേരത്തെ പുറത്തിറക്കിയ പിക്‌സല്‍ 3 പിക്‌സല്‍ 3 എക്‌സ് എല്‍ ഫോണുകളുടെ ചെറു പതിപ്പുകളായ പിക്‌സല്‍ 3

author-image
anju
New Update
ഗൂഗിള്‍ പിക്സല്‍ 3എ സ്മാര്‍ട്ട് ഫോണുകളെ വിപണിയിലെത്തിക്കുന്നു

ഗൂഗിള്‍ തങ്ങളുടെ പിക്സല്‍ 3എ സ്മാര്‍ട്ട് ഫോണുകളെ വിപണിയിലെത്തിക്കുന്നു . നേരത്തെ പുറത്തിറക്കിയ പിക്‌സല്‍ 3 പിക്‌സല്‍ 3 എക്‌സ് എല്‍ ഫോണുകളുടെ ചെറു പതിപ്പുകളായ പിക്‌സല്‍ 3എ, പിക്‌സല്‍ 3എ എക്‌സ്എല്‍ എന്നീ ഫോണുകളാണ് ഗൂഗിള്‍ പുറത്തിറക്കാനൊരുങ്ങുന്നത്.

പിക്‌സല്‍ 3എ, പിക്‌സല്‍ 3എ എക്‌സ്എല്‍ എന്നീ രണ്ടു മോഡലുകള്‍ക്കും ഗൂഗിള്‍ നൈറ്റ് സൈറ്റ് സംവിധാനം ഉണ്ടാവും. പോര്‍ട്രെയ്റ്റ് മോഡ്, മോഷന്‍ ഓട്ടോഫോക്കസ് തുടങ്ങിയ ക്യാമറ മോഡുകളും അണ്‍ലിമിറ്റഡ് ഗൂഗിള്‍ ഫോട്ടോസ് സ്റ്റോറേജും ഫോണിനൊപ്പം ലഭ്യമാകും.

പിക്‌സല്‍ 3എ ഫോണ്‍ ഓറഞ്ച് പവര്‍ബട്ടനുള്ള വെള്ള, മഞ്ഞ പവര്‍ബട്ടനുള്ള പര്‍പ്പിള്‍, പൂര്‍ണമായും കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ആഡ്രോയ്ഡ് ലൈഫ് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് പറയുന്നു.ഈ ബജറ്റ് പിക്‌സല്‍ ഫോണുകളില്‍ അതിവേഗ ചാര്‍ജിങ് സംവിധാനമാണുള്ളത്. ആന്‍ഡ്രോയിഡ് പൈ ഓഎസില്‍ ആയിരിക്കും ഫോണുകള്‍ എത്തുക. മാത്രമല്ല ആന്‍ഡ്രോയിഡ് ഓഎസുകള്‍ ഇതില്‍ ലഭ്യമാകുമെന്നും സൂചനയുണ്ട്.

5.6 ഇഞ്ചാണ് പിക്‌സല്‍ 3എ ഫോണിന്റെ ഡിസ്പ്ലേ. പിക്‌സല്‍ 3എ എക്‌സലിന് ആറ് ഇഞ്ച് ഡിസ്‌പ്ലേയും ആയിരിക്കും.രണ്ട് മോഡലുകള്‍ക്കും നോച്ച് സ്‌ക്രീന്‍ ആയിരിക്കും.

3എ ഫോണിന് 4ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ടാകും. സ്‌നാപ്ഡ്രാഗണ്‍ 675 എസ്ഓസി പ്രൊസസറാണ് 3എ ഫോണിന്റേത്. ഫോണിന്റെ ബാറ്ററി 2915 എംഎഎച്ച് മാത്രമേ ഉണ്ടാകൂ.

പിക്‌സല്‍ 3എ എക്‌സ്.എല്ലിന് ആറ് ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉണ്ടായിരിക്കും.മാത്രമല്ല സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നതുമാണ്. 3,430 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതില്‍ ഉണ്ടാവുക.

രണ്ടു മോഡലുകള്‍ക്കും 12.2 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. പിക്‌സല്‍ 3എ ഫോണിന്റെ വില 5000 രൂപയും 3എ എക്‌സ്എലിന് 41,000 രൂപയുമാണ് വില.

google pixel 3a