ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ക്ക് വിലങ്ങിട്ട് പ്ലേസ്റ്റോര്‍

പത്ത് ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് ഗൂഗിള്‍. സര്‍വീസ് ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഗുഗിളിന്റെ നടപടി.

author-image
anu
New Update
ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ക്ക് വിലങ്ങിട്ട് പ്ലേസ്റ്റോര്‍

 

ന്യൂഡല്‍ഹി: പത്ത് ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് ഗൂഗിള്‍. സര്‍വീസ് ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഗുഗിളിന്റെ നടപടി. ഭാരത് മാട്രിമോണി ഉള്‍പ്പെടയുള്ള ആപ്പുകളാണ് കഴിഞ്ഞ ദിവസം പ്ലേസ്റ്റോറില്‍ നിന്നും നീക്കിയത്.

മൊബൈല്‍ ആപ്പുകള്‍ക്കുള്ളില്‍ നടക്കുന്ന പണമിടപാടുകളില്‍ 15 ശതമാനം മുതല്‍ 30 ശതമാനം വരെ ഫീസ് ഈടാക്കുന്ന പഴയ രീതി നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന് ശേഷം ഗൂഗിള്‍ 11 ശതമാനം മുതല്‍ 26 ശതമാനം വരെയാണ് ഗൂഗിള്‍ ഫീസ് ഈടാക്കുന്നത്. ഇത് തടയാന്‍ ചില കമ്പനികള്‍ ശ്രമിച്ചതാണ് തര്‍ക്കങ്ങള്‍ക്കിടയാക്കിയത്.

എന്നാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതിയുടേതുള്‍പ്പടെ രണ്ട് കോടതി വിധികള്‍ കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഗൂഗിളിന് അനുകൂലമായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫീസ് ഈടാക്കുന്നതില്‍ ഇളവ് വരുത്താതെ ആപ്പുകള്‍ക്കെതിരെ കമ്പനി നടപടി സ്വീകരിച്ചത്.

മാട്രിമോണി.കോമിന്റെ ആപ്പുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പുകളാണ് നീക്കം ചെയ്തത്. പ്ലേസ്റ്റോര്‍ നിയമ ലംഘന നടപടിയുമായി ബന്ധപ്പെട്ട് മാട്രിമോണി.കോമിനും ജീവന്‍ സാഥി ആപ്പിന്റെ ഉടമയായ ഇന്‍ഫോ എഡ്ജിനും ഗൂഗിള്‍ നോട്ടീസ് നല്‍കിയിരുന്നു.

അധിക സമയം നല്‍കിയിട്ടും പത്ത് ഇന്ത്യന്‍ ആപ്പുകള്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്ന് ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ഫീസ് ഈടാക്കുന്നതിനുള്ള തങ്ങളുടെ അവകാശം അധികാരികളോ കോടതികളോ തടഞ്ഞിട്ടില്ല. ഫെബ്രുവരി 9 ന് സുപ്രീം കോടതി അതില്‍ ഇടപെടാന്‍ വിസമ്മതിച്ചതായും ഗൂഗിള്‍ ചൂണ്ടിക്കാട്ടി.

സൗജന്യ വിതരണം, ഡെവലപ്പര്‍ ടൂളുകള്‍ അനലറ്റിക്കല്‍ സേവനങ്ങള്‍ എന്നിവ ഉള്‍പ്പടെ ആന്‍ഡ്രോയിഡ് ഒഎസിലേക്കും ആപ്പ് സ്റ്റോറിലേക്കുമുള്ള നിക്ഷേപങ്ങള്‍ക്ക് വേണ്ടിയാണ് ഈ ഫീസ് എന്നും ഗൂഗിള്‍ വ്യക്തമാക്കി. രണ്ട് ലക്ഷത്തിലേറെ ഇന്ത്യന്‍ ഡെവലപ്പര്‍മാരില്‍ മൂന്ന് ശതമാനം പേര്‍ക്ക് മാത്രമേ ഫീസ് നല്‍കേണ്ടി വരുന്നുള്ളൂ എന്നും കമ്പനി ചൂണ്ടിക്കാട്ടി.

google technology indian matrimony apps playstore