ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ഗൂഗിൾ സെർച്ച്; വിലക്കിയ പോൺ വെബ്സൈറ്റ് തിരയുന്ന കേരളത്തിലെ ജില്ലകൾ

By Sarath Surendran.28 10 2018

imran-azhar

 


ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ഗൂഗിൾ സെർച്ച്. വിലക്കേർപ്പെടുത്തിയ പോൺ വെബ്സൈറ്റുകൾ ഏറ്റവും കൂടുതൽ തിരയുന്ന ഇന്ത്യയിലെ നഗരങ്ങളുടെ പട്ടികയുടെ മുന്നിൽ തിരുവനന്തപുരവും കോഴിക്കോടും കൊച്ചിയുമാണ്. നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലാണ് ഈ ഗതി ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.

 


ഈ കഴിഞ്ഞ അഞ്ചു വർഷത്തെ ഗൂഗിൾ ട്രന്റ് കണക്കുകൾ പ്രകാരം നവി മുംബൈ, നാഗ്പൂർ, കൊച്ചി, മുംബൈ, തൃശൂർ, ന്യൂഡൽഹി എന്നീ നഗരങ്ങളും പട്ടികയിലുണ്ട്. എന്നാൽ കേരളത്തിലെ മൂന്നു നഗരങ്ങൾ പോൺ സെർച്ചിങ് പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിലാണുള്ളത്.

 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുട്ടികളുടെ പോൺ വിഡിയോകൾ തിരയുന്നതും കാണുന്നവരും കേരളത്തിൽ നിന്നാണെന്ന റിപ്പോർട്ട് ഒരു വർഷം മുൻപാണ് പുറത്തു വന്നത്. കുട്ടികളുടെ പോൺ കാണുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളുമാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതും അതു പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റകരമാണ്.

 

 

 

 

OTHER SECTIONS