യൂട്യൂബ് പണിമുടക്കി

By Sooraj Surendran.14 12 2020

imran-azhar

 

 

ന്യൂഡല്‍ഹി∙ ഗൂഗിൾ സേവനങ്ങൾ പണിമുടക്കി. തിങ്കളാഴ്ച വൈകിട്ട് മുതലാണ് ഗൂഗിൾ പണിമുടക്കിയത്.

 

ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ അസിസ്റ്റന്‍സ്, ഗൂഗിൾ പേ അടക്കമുള്ള സേവനങ്ങളും പ്രവര്‍ത്തന രഹിതമാണ്. 'പ്രവര്‍ത്തന രഹിതം' എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.


ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ‘ഇന്റേണൽ സെർവർ എറർ’ എന്ന സന്ദേശം മാത്രമേ കാണാനായുള്ളൂ.

 

ഇതോടെ, ആയിരണക്കണക്കിനു പേർ സമൂഹമാധ്യമങ്ങളിൽ യൂട്യൂബിനെന്തുപറ്റി എന്ന ചോദ്യവുമായി രംഗത്തെത്തി.

 

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ട്വിറ്ററില്‍ അടക്കം നിരവധി പേരാണ് ഗൂഗിള്‍ പ്രവര്‍ത്തന രഹിതമായമായ വിവരം പങ്കുവെച്ചിരിക്കുന്നത്.

 

OTHER SECTIONS