ജിയോക്ക് വെല്ലുവിളിയായി 500 രൂപയ്ക്ക് 4ജി ഫോണുമായി ഗൂഗിള്‍

By Anju N P.07 12 2018

imran-azhar

 

കുറഞ്ഞ വിലക്ക് 4ജി ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ഇന്തോനേഷ്യയില്‍ ഗൂഗിള്‍ അവതരിപ്പിച്ച വിസ് ഫോണിന് 99000 ഇന്തോനേഷ്യന്‍ രൂപയാണ്(ഏകദേശം 500 രൂപ) വില. ജിയോ ഫോണിന്റെ മൂന്നിലൊന്ന് വിലക്ക് കിട്ടുന്ന ഗൂഗിളിന്റെ ഈ ഫോണ്‍ ഇന്ത്യയിലെത്തിയാല്‍ ജിയോ ഫോണിനും ഭീഷണിയാകുമെന്ന് ഉറപ്പായി.

 

ജിയോ ഫോണില്‍ ഉപയോഗിക്കുന്ന KaiOS ആണ് വിസ്ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. ലിനക്സിലാണ് ഈ ഓപറേറ്റിംങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. വിസ്ഫോണില്‍ ഗൂഗിളിന്റെ ആപ് സൂട്ടുമുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റ്, മാപ്സ്, സേര്‍ച്ച് തുടങ്ങിയവയൊക്കെ ഈ ഫോണില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. 4ജിയാണെന്നതു തന്നെയാണ് വിസ് ഫോണിന്റെ പ്രധാന സവിശേഷത. ഏതു 4ജി സേവനദാതാവിന്റെ നെറ്റ്വര്‍ക്കിലും ഉപയോഗിക്കാനും കഴിയും.

 

ഇന്തൊനീഷ്യയില്‍ ഇത് വെന്‍ഡിങ് മെഷീന്‍ വഴിയാണ് വിസ്‌ഫോണ്‍ ജനങ്ങളിലെത്തുന്നത്. എല്ലാ ആല്‍ഫാമാര്‍ട്ട് സ്റ്റോറുകളിലൂടെയും ഇതു വാങ്ങാം. ക്വാല്‍കം MSM8905 ആണ് പ്രോസസര്‍. കുറഞ്ഞ ചാര്‍ജ്ജ് മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്ന വിസ് ഫോണില്‍ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയവയുമുണ്ട്.

 

OTHER SECTIONS