ഗൂഗിൾ ട്രാൻസ് ലേറ്ററിൽ 24 പുതിയ ഭാഷകൾ കൂടി

By santhisenanhs.12 05 2022

imran-azhar


ഗൂഗിൾ ട്രാൻസ് ലേറ്ററിൽ 24 പുതിയ ഭാഷകളിൽ കൂടി തർജ്ജമ ചെയ്യാൻ സാധിക്കും. പുതിയ മെഷീൻ ലേണിങ് സാങ്കേതിക വിദ്യയിലൂടെയാണ് ഈ സൗകര്യമൊരുക്കിയത്. ഈ വർഷത്തെ ഗൂഗിൾ ഐ/ഒ ഡെവലപ്പർ കോൺഫറൻസിലാണ് ഇത് അവതരിപ്പിച്ചത്.

 

പുതിയ ഭാഷകൾ കൂടിയെത്തിയതോടെ ഗൂഗിൾ ട്രാൻസ് ലേറ്ററിൽ തർജ്ജമ ചെയ്യാൻ സാധിക്കുന്ന ഭാഷകളുടെ എണ്ണം 133 ആയി വർധിച്ചു. പുതിയ ഭാഷകളിൽ എട്ടെണ്ണം ഇന്ത്യയിൽ ഉപയോഗിക്കുന്നവയാണ്.

 

ആസാമീസ് (വടക്കുകിഴക്കൻ ഇന്ത്യ), ഭോജ്പുരി (ഉത്തരേന്ത്യ), ഡോഗ്രി (ഉത്തരേന്ത്യ), കൊങ്കണി, മൈഥിലി (ഉത്തരേന്ത്യ), മണിപ്പൂരി (വടക്കുകിഴക്കൻ ഇന്ത്യ), മിസോ (വടക്കുകിഴക്കൻ ഇന്ത്യ), സംസ്‌കൃതം എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ളവ.

 

സീറോ ഷോട്ട് മെഷീൻ ട്രാൻസ് ലേഷൻ സംവിധാനം ഉപയോഗിച്ച് ചേർത്ത ആദ്യ ഭാഷകളാണിവ. ഈ സാങ്കേതിക വിദ്യ ഇപ്പോൾ മികച്ചതാണെന്ന് പറയാനാവില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി.

 

ഗൂഗിൾ ട്രാൻസിലേറ്ററിലെ പുതിയ ഭാഷകൾ ഇവയാണ്

 

ആസാമീസ്: വടക്കുകിഴക്കൻ ഇന്ത്യയിൽ ഏകദേശം 2.5 കോടി ആളുകൾ ഉപയോഗിക്കുന്നു

 

അയ്മാര: ബൊളീവിയ, ചിലി, പെറു എന്നിവിടങ്ങളിലെ ഏകദേശം 20 ലക്ഷം ആളുകൾ ഉപയോഗിക്കുന്നു

 

ബംബാര: മാലിയിൽ ഏകദേശം 1.4 കോടി ആളുകൾ ഉപയോഗിക്കുന്നു

 

ഭോജ്പുരി: ഉത്തരേന്ത്യയിലും നേപ്പാളിലും ഫിജിയിലുമായി ഏകദേശം അഞ്ച് കോടി ആളുകൾ ഉപയോഗിക്കുന്നു

 

ദിവേഹി: മാലിദ്വീപിൽ ഏകദേശം 300,000 ആളുകൾ ഉപയോഗിക്കുന്നു

 

ഡോഗ്രി: ഉത്തരേന്ത്യയിൽ ഏകദേശം 30 ലക്ഷം ആളുകൾ ഉപയോഗിക്കുന്നു

 

ഈ (Ewe): ഘാനയിലും ടോഗോയിലും ഏകദേശം 70ലക്ഷം ആളുകൾ ഉപയോഗിക്കുന്നു

 

ഗ്വാറാനി: പരാഗ്വേ, ബൊളീവിയ, അർജന്റീന, ബ്രസീൽ എന്നിവിടങ്ങളിലെ 70 ലക്ഷം ആളുകൾ ഉപയോഗിക്കുന്നു

 

ഇലോകാനോ: വടക്കൻ ഫിലിപ്പീൻസിൽ ഏകദേശം ഒരു കോടി ആളുകൾ ഉപയോഗിക്കുന്നു

 

കൊങ്കണി: മധ്യേന്ത്യയിൽ ഏകദേശം 20 ലക്ഷം ആളുകൾ ഉപയോഗിക്കുന്നു

 

ക്രിയോ: സിയറ ലിയോണിൽ ഏകദേശം 40 ലക്ഷം ആളുകൾ ഉപയോഗിക്കുന്നു

 

കുർദിഷ് (സൊറാനി): ഏകദേശം 80 ലക്ഷം ആളുകൾ ഉപയോഗിക്കുന്നു, കൂടുതലും ഇറാഖിൽ

 

ലിംഗാല: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റിപ്പബ്ലിക് ഓഫ് കോംഗോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, അംഗോള, റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ ഏകദേശം 4.5 കോടിയാളുകൾ ഉപയോഗിക്കുന്നു

 

ലുഗാണ്ട: ഉഗാണ്ടയിലും റുവാണ്ടയിലും ഏകദേശം രണ്ട് കോടി ആളുകൾ ഉപയോഗിക്കുന്നു

 

മൈഥിലി: ഉത്തരേന്ത്യയിൽ ഏകദേശം 3.4 കോടി ആളുകൾ ഉപയോഗിക്കുന്നു

 

മെയ്റ്റിലോൺ (മണിപ്പൂരി): വടക്കുകിഴക്കൻ ഇന്ത്യയിൽ ഏകദേശം 20 ലക്ഷം ആളുകൾ ഉപയോഗിക്കുന്നു

 

മിസോ: വടക്കുകിഴക്കൻ ഇന്ത്യയിൽ ഏകദേശം 830,000 ആളുകൾ ഉപയോഗിക്കുന്നു

 

ഒറോമോ: എത്യോപ്യയിലും കെനിയയിലും ഏകദേശം 3.7 കോടി ആളുകൾ ഉപയോഗിക്കുന്നു

 

ക്വെച്ചുവ: പെറു, ബൊളീവിയ, ഇക്വഡോർ എന്നിവിടങ്ങളിലും ചുറ്റുമുള്ള രാജ്യങ്ങളിലും ഏകദേശം ഒരു കോടി ആളുകൾ ഉപയോഗിക്കുന്നു

 

സംസ്‌കൃതം: ഇന്ത്യയിൽ ഏകദേശം 20,000 ആളുകൾ ഉപയോഗിക്കുന്നു

 

സെപെഡി: ദക്ഷിണാഫ്രിക്കയിൽ ഏകദേശം 1.4 കോടി ആളുകൾ ഉപയോഗിക്കുന്നു

 

ടിഗ്രിനിയ: എറിത്രിയയിലും എത്യോപ്യയിലും ഏകദേശം 80 ലക്ഷം ആളുകൾ ഉപയോഗിക്കുന്നു

 

സോംഗ: ഈശ്വതിനി, മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, സിംബാബ്വെ എന്നിവിടങ്ങളിലെ 70ലക്ഷം ആളുകൾ ഉപയോഗിക്കുന്നു
ട്വി: ഘാനയിൽ ഏകദേശം 1.1 കോടി ആളുകൾ ഉപയോഗിക്കുന്നു

OTHER SECTIONS