ഗോപ്രോ ഹീറോ ആക്ഷന്‍ ക്യാമറ ഇന്ത്യയിലേക്ക്

By Abhirami Sajikumar.15 Apr, 2018

imran-azhar

 

സാഹസികതയും ഫോട്ടോഗ്രാഫിയും ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗംപേരും. ഇവയെ സ്നേഹിക്കുന്നവര്‍ക്കായി  സന്തോഷവാര്‍ത്ത. ആക്ഷന്‍ ക്യാമറകളിറക്കി ആരാധക മനസ്സ് കീ‍ഴടക്കിയ ഗോപ്രോ പുതിയ വാട്ടര്‍ പ്രൂഫ് ക്യാമറയുമായി ഇന്ത്യയിലെത്തുന്നു.

10 മീറ്റര്‍ വരെ ആഴമുള്ള വെള്ളത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോ പ്രോ ഹീറോ സ്പോര്‍ട്സ് ആക്ഷന്‍ ക്യാമറ ഈ മാസം  ആരാധകര്‍ക്ക് സ്വന്തമാക്കാം. 18,990 രൂപയാണ് വില.

CHDHB-501-RW എന്നാണ് മോഡല്‍ നമ്ബര്‍. വൈഡ് വ്യൂ, വോയിസ് കണ്‍ട്രോള്‍, ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയാണ് പ്രധാന പ്രത്യേകത. 117 ഗ്രാമാണ് ഭാരം. പ്രവര്‍ത്തിക്കാന്‍ കൈ ഉപയോഗിക്കാതെ കമാന്‍ഡുകള്‍ നല്‍കിയാല്‍ മതി. കൈ വിറക്കാതെ ചിത്രമെടുക്കാന്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന് പകരം ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനാണുള്ളത്.

OTHER SECTIONS