ഹോണര്‍ 10 ലൈറ്റ് വിപണിയില്‍

By anju.20 01 2019

imran-azhar


കൊച്ചി: സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് പുതിയ മുന്നേറ്റമാകാന്‍ ഹോണര്‍ 10 ലൈറ്റ് വിപണിയില്‍.വാവ്വേ ഗ്രൂപ്പിന്റെ ഏറ്റവും പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഹോണര്‍ ഏറ്റവും പുതിയ ഹോണര്‍ 10 ലൈറ്റ് പുറത്തിറക്കി. 24എംപി എഐ സെല്‍ഫി ക്യാമറയും ഏറ്റവും നൂതന ഡ്യു ഡ്രോപ്പ് ഡിസ്പ്ലേയും അടങ്ങിയതാണ് ഫോണ്‍. സഫയര്‍ ബ്ലൂ, സ്‌കൈ ബ്ലൂ. മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 64 ജിബി ഇന്റെര്‍ണല്‍ മെമ്മറിയും 4ജിബി റാം അടങ്ങിയ ഫോണിന് 13,999 രൂപയും, 6ജിബി റാം ഉള്‍പ്പെട്ട ഫോണിന് 17,999 രൂപയുമാണ് വില. ഫ്‌ലിപ്കാര്‍ട്ടിലൂടെയാണ് ഫോണ്‍ വില്‍പ്പനക്കെത്തുന്നത്.

 

4 എംപി എഐ സെല്‍ഫി ക്യാമറയും, മുന്‍, പിന്‍ ക്യാമറകള്‍ക്ക് എഐ സീന്‍ ടെക്നോളജിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 12 എന്‍എം പ്രോസസ്സ് ടെക്നോളോജിയോടുകൂടിയ ഏറ്റവും പുതിയ കിരിന്‍ 710പ്രൊസസര്‍, ഹോണര്‍ ഫോണില്‍ ആദ്യമായി ആന്‍ഡ്രോയിഡ് 9 ഇന്റലിജന്റ് ഇഎംയുഐ 9.0 എന്നിവ ഹോണര്‍ 10 ലൈറ്റിന്റെ പ്രധാന സവിശേഷതകളാണ്. 3400 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ കരുത്ത്.

 

91ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതത്തോടും 6.21ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനോടുകൂടിയ ഡ്യു ഡ്രോപ് ഡിസ്പ്ലേ എന്നിവ ഒരു മികച്ച കാഴ്ച അനുഭവം സാധ്യമാക്കുന്നു. ടിയുവി സെര്‍ട്ടിഫൈഡ് ഐ കെയര്‍ മോഡ് ഉപയോക്താക്കളുടെ കണ്ണുകളെ ദോഷകരമാകുന്ന നീല വെളിച്ചത്തില്‍ നിന്നും സംരക്ഷിക്കുന്നു.

 

OTHER SECTIONS