ഓണർ മാജിക് 2വിൽ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെൻസർ

By Sooraj Surendran.01 11 2018

imran-azhar

 

 

പ്രമുഖ സ്മാർട്ഫോൺ നിർമ്മാതാക്കളായ ഹോണറിന്റെ ഏറ്റവും പുതിയ മോഡലായ ഹോണർ മാജിക് 2 ഉടൻ ഇന്ത്യൻ വിപണികളിൽ അവതരിപ്പിക്കും. ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിന്റെ സവിശേഷത. 6.39 ഇഞ്ചാണ് ഫോണിന്റെ സ്‌ക്രീൻ വലിപ്പം. ക്വാഡ് കോർ(2.6 GHz, ഡ്യൂവൽ കോർ, കോർടെക്സ് എ 76+ 1.92 GHz, ഡ്യൂവൽ കോർ, കോർടെക്സ് എ 76+1.8 GHz,ക്വാഡ് കോർ, കോർടെക്സ് എ 55) പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 3500 mAh ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. 6 ജിബി റാം 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം 256 ജിബി സ്‌റ്റോറേജ് എന്നീ വേരിയന്റുകൾ ലഭ്യമാണ്. 16 എം പി ആര്‍ ജി ബി ലെന്‍സ്, 24 എം പി മോണോക്രോം ലെന്‍സ്, 16 എംപി സൂപ്പര്‍ വൈഡ് ആങ്കില്‍ ക്യാമറ ലെന്‍സ് എന്നിവയാണ് ഫോണിന്റെ ക്യാമറയുടെ സവിശേഷതകൾ.6 ജിബി പതിപ്പിന് 45,650 രൂപയും 8 ജിബി പതിപ്പിന് 50,960 രൂപയുമാണ് വില.

OTHER SECTIONS