ആകര്‍ഷകമായ ഫീച്ചേര്‍സുമായി ഹോണര്‍ പാഡ് ഇന്ത്യയില്‍

ഹോണര്‍ പാഡ് 8 ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ടാബ്ലെറ്റ് ഫ്‌ലിപ്പ്കാര്‍ട്ട് മുഖേനയാണ് രാജ്യത്ത് ലഭ്യമാവുക. ഹോണര്‍ പാഡ് 8 ന്റെ ഇന്ത്യന്‍ വേരിയന്റില്‍ മറ്റ് വേരിയന്റുകള്‍ക്ക് സമാനമായ ഫീച്ചറുകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

author-image
Priya
New Update
ആകര്‍ഷകമായ ഫീച്ചേര്‍സുമായി ഹോണര്‍ പാഡ് ഇന്ത്യയില്‍

ഹോണര്‍ പാഡ് 8 ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ടാബ്ലെറ്റ് ഫ്‌ലിപ്പ്കാര്‍ട്ട് മുഖേനയാണ് രാജ്യത്ത് ലഭ്യമാവുക. ഹോണര്‍ പാഡ് 8 ന്റെ ഇന്ത്യന്‍ വേരിയന്റില്‍ മറ്റ് വേരിയന്റുകള്‍ക്ക് സമാനമായ ഫീച്ചറുകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

ഈ ടാബ്ലെറ്റിന് 2K റെസല്യൂഷനും 87 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതവും ഉള്ള 12 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണുള്ളത്. 128 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. ടാബ്ലെറ്റിന്റെ ഇന്ത്യയിലെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ഫോണ്‍ അരീനയുടെ റിപ്പോര്‍ട്ട് . ഹോണര്‍ പാഡ് 8 ഓഗസ്റ്റിലാണ് കമ്പനി ആഗോളതലത്തില്‍ പുറത്തിറക്കിയത്.

128GB സ്റ്റോറേജ് വേരിയന്റിന് MYR 1,399 (ഏകദേശം 24,600 രൂപ)യാണ് വില. ബ്ലൂ ഹവര്‍ കളര്‍ ഓപ്ഷനിലാണ് ഇത് വരുന്നത്.ഇത്  MagicUI 6.1ലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ 2k (1,200x2,000 പിക്‌സലുകള്‍) റെസല്യൂഷനോടുകൂടിയ 12-ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, 87 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം, ചെറിയ നീല വെളിച്ചം നല്‍കുന്നതിനുള്ള TUV റെയിന്‍ലാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍, ഫ്‌ലിക്കര്‍-ഫ്രീ എന്നിവയുമുണ്ട്.

ഇതിന്റെ ഫീച്ചര്‍ 5 മെഗാപിക്‌സല്‍ സിംഗിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് . മുന്‍വശത്തായി ഹോണര്‍ പാഡ് 8 ന് 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമുണ്ട്. കണക്റ്റിവിറ്റിക്കായി, ടാബ്ലെറ്റില്‍ ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് v5.1, ഒടിജി എന്നിവയുമുണ്ട്. ഹോണര്‍ ഹിസ്റ്റന്‍,DTS:X അള്‍ട്രാ എന്നിവയുമായി കണക്ട് ചെയ്ത എട്ട് സ്പീക്കറാണ് ഇതിന് ഉള്ളത്.

ഒരു ആക്‌സിലറോമീറ്ററും ആംബിയന്റ് ലൈറ്റ് സെന്‍സറും ഉണ്ട്. യൂണിബോഡി ഡിസൈനും ടാബ്ലെറ്റിന്റെ ഫീച്ചറാണ്. 7,250ാmAh ബാറ്ററിയാണ് ഇതിനുള്ളത്. ടാബ്ലെറ്റിന് 174.06x 278.54 x 6.9 എംഎം, ബാറ്ററിയോടൊപ്പം ഏകദേശം 520 ഗ്രാം ഭാരവുമുണ്ടെന്ന് കമ്പനി പറയുന്നു. ഹോണര്‍ പാഡ് 8 ന്റെ ഡിസ്‌പ്ലേയുടെ ഇടത്തും വലത്തും 7.2 എംഎം കട്ടിയുള്ള ബെസലുകളുമുണ്ട്.

india honor pad 8