18,778 രൂപ മാത്രം മതി ആപ്പിള്‍ ഐഫോണ്‍ സ്വന്തമാക്കാന്‍ ഒരവസരം

By Anju N P.30 Sep, 2017

imran-azhar

 

 

ഇനി 64,000 മുടക്കി ആപ്പിള്‍ ഐഫോണ്‍ 8 ,32 ജിബി വേര്‍ഷന്റെ വാങ്ങേണ്ട, ഇപ്പോള്‍ ഇത് വെറും 18,778 രൂപയ്ക്ക് സ്വന്തമാക്കാം! സിറ്റിബാങ്ക് ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഫോണ്‍ വാങ്ങിക്കുമ്പോള്‍ 10,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അപ്പോള്‍ വില 54,000.

 

അടുത്ത ഓഫര്‍ റിലയന്‍സ് ജിയോയുടേതാണ്. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവ വില്‍ക്കുമ്പോള്‍ ഇതിന്റെ യഥാര്‍ത്ഥ വിലയുടെ 70% തുകയും തിരിച്ചുനല്‍കുമെന്ന ഓഫര്‍ ആണ് റിലയന്‍സ് ജിയോ നല്‍കുന്നത്. അപ്പോള്‍ വില വീണ്ടും 44,800 രൂപ കുറഞ്ഞു. ഇപ്പോള്‍ ഈ ഐഫോണിന്റെ മൂല്യം എന്നത് വെറും 9200 രൂപ മാത്രമാണ്

 


ജിയോ കമ്പനിയുടെ 799 രൂപയുടെ പ്രതിമാസ പ്ലാന്‍ സബ്സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കാണ് ഈ ബൈ-ബാക്ക് ഓഫര്‍ കിട്ടുക. അതായത് ഒരു വര്‍ഷത്തേയ്ക്ക് 9588 രൂപ. ഈ തുകയും ഐഫോണിന്റെ നേരത്തെയുള്ള 9200 രൂപയും കൂടി കൂട്ടുമ്പോള്‍ വില വെറും 18,778 രൂപ മാത്രം.

 

ഈ ഓഫറുകള്‍ എല്ലാം ലഭിക്കണമെങ്കില്‍ ഒന്നുകില്‍ റിലയന്‍സ് ജിയോ സ്റ്റോറുകളില്‍ നിന്നോ അല്ലെങ്കില്‍ ആമസോണ്‍ വെബ്‌സൈറ്റില്‍ നിന്നോ വേണം ഐഫോണ്‍ 8 വാങ്ങിക്കാന്‍. ഫോണ്‍ മൈ ജിയോ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്താലേ ഓഫര്‍ ലഭ്യമാകൂ.
ഇന്നാണ് ഇന്ത്യയില്‍ ഐഫോണ്‍ എത്തുന്നത്. ഇരുപത്തിരണ്ടു രാജ്യങ്ങളില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 22 ന് ഐഫോണ്‍ എത്തിയിരുന്നു. ഇന്ത്യയില്‍ രണ്ടാംഘട്ടത്തിലാണ് ഫോണ്‍ എത്തുന്നത്.

OTHER SECTIONS