48 എംപി ക്യാമറയുമായി നോവ 4 വിപണിയില്‍

By Anju N P.18 12 2018

imran-azhar

വാവെയുടെ ഏറ്റവും പുതിയ മോഡല്‍ നോവ 4 വിപണിയില്‍. 4ല്‍ 48 മെഗാപിക്‌സലിന്റെ ക്യാമറയാണ് പ്രധാനപ്രത്യേകത. പുതിയ വര്‍ഷാരംഭത്തോടെ തന്നെ വിപണി കീഴടക്കാനാണ് നോവയെ ചൈനീസ് കമ്പനികള്‍ പുറത്തിറക്കിയിരിക്കുന്നത്.കിരിന്‍ 970 എസ്ഒസി പ്രോസസര്‍, 8 ജിബി റാം 128 ജിബി സ്റ്റോറേജുള്ള ഫോണിന് 3750 എംഎഎച്ച് ബാറ്ററി ഉണ്ട്. ഇരട്ട സിം, ആന്‍ഡ്രോയ്ഡ് പൈ, 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ ആണ് ഉള്ളത്. പിന്നില്‍ 48+16+2 എന്നിങ്ങനെ മൂന്നു ക്യാമറകളാണുള്ളത്. മുന്നില്‍ 25 മെഗാപിക്‌സലാണ് ക്യാമറ.

 

സോണിയുടെ ഐഎംഎക്സ് 586 സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ സോണി വെളിപ്പെടുത്തിയിരുന്നു. ഫോണിന്റെ വില ഇന്ത്യയില്‍ ഏകദേശം 35,300 രൂപവരും എന്നാണ് റിപ്പോര്‍ട്ട്.

 

 

OTHER SECTIONS