ഐ ഫോണ്‍ 8 അവതരിച്ചു

By praveen prasannan.13 Sep, 2017

imran-azhar

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐ ഫോണിന്‍റെ പത്താം വാര്‍ഷികം പുതിയ താരങ്ങളെ അവതരിപ്പിച്ച്. ആപ്പിള്‍ സി ഇ ഒ ടിം കുക്ക് പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു.


ഐ ഫോണ്‍ 8, ഐഫോണ്‍ 8 പ്ളസ് എന്നിവ അവതരിപ്പിച്ചു. ബയോ ചിപ്പിലാണ് പ്രവര്‍ത്തനം. പുതിയ അബയോ മെട്രിക് സംവിധാനത്തിനായി ഫെസ് ഐ ഡി ഉണ്ട്. ഹോം ബട്ടണ്‍ ഇല്ല. സന്ദേശങ്ങള്‍ക്ക് നൂതന ത്രിഡി സാങ്കേതിക വിദ്യയിയധിഷ്ഠിതമായ അനിമോജി. ഉപഭോക്താവിന്‍റെ മുഖഭാവം വിലയിരുത്തി പ്രത്യേക ഇമോജികള്‍ ഉണ്ടാക്കും.

ഹായ് ഡെഫനിഷന്‍ 5 .8 ഇഞ്ച് ഒ എല്‍ ഇ ഡി ഡിസ്പ്ളേ. മൂന്ന് നിറങ്ങളില്‍ ലഭ്യമാകും. വയര്‍ലസ് ചാര്‍ജിംഗ് സവിശേഷതയുണ്ട്. 64 ജി ബി, 256 ജി ബി സ്റ്റോറേജ്. ഐഫോണ്‍ എട്ടിന് 699 ഡോളറും 8 പ്ളസിന് 799 ഡോളറുമാണ് വില. ഐഫോണ്‍മ്മ് 8ന് 12 എം പി പിന്‍ക്യാമറ, 8 പ്ളസില്‍ ഡ്യുവല്‍ ക്യാമറയുമുണ്ട്.

ആദ്യം അവതരിപ്പിച്ചത് ആപ്പിള്‍ വാച്ചാണ്. ആപ്പിള്‍ വാച്ച് സീരീസ് 3 കന്പനി അവതരിപ്പിച്ചു. ഫോണില്ലാതെ ഫോണിന്‍റെ സൌകര്യങ്ങള്‍ ലഭ്യമാകും. വാച്ചിന് ഹൃദയമിടിപ്പ് അറിയാവുന്നത്രയും സാങ്കേതിക മികവുണ്ട്. പതിനായിരക്കണക്കിന്‍‘ പാട്ടുകള്‍ ആസ്വദിക്കാം. എഴുപത് ശതമാനം അധികവേഗമുള്ള പ്രോസസര്‍ വാച്ചിലുണ്ട്. വാച്ച് കയ്യില്‍ കെട്ടിയിരിക്കുന്പോള്‍ കാളുകള്‍ സ്വീകരിക്കാം. ഈ മാസം 22 മുതല്‍ വിപണിയിലെത്തും. വില സീരീസ് 1~249 ഡോളര്‍, സീരീസ് 3~ 329 ഡോളര്‍, സീരീസ് 3 (ഫോണ്‍ സൌകര്യം)~ 399 ഡോളര്‍.

മികച്ച ശബ്ദവും ദൃശ്യവും സമ്മാനിക്കുന്ന അത്യാധുനിക ടി വി ആപ്പിള്‍ അവതരിപ്പിച്ചു. ഫോര്‍ കെ റസല്യൂഷനുണ്ട്. വില 179 ഡോളര്‍ ം തല്‍ തുടങ്ങുന്നു.

പത്താം വാര്‍ഷികം കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ് സ് തിയേറ്ററിലാണ് പത്താം വാര്‍ഷികം ആഘോഷിച്ചത്.ആപ്പിള്‍ കന്പനിയുടെ ഭാവി ആസ്ഥാനമായ ആപ്പിള്‍ പാര്‍ക്കിലെ ആഡിറ്റോറിയമാണിത്.

ഒരു മൈല്‍ ചുറ്റളവുണ്ട് ആപ്പിള്‍ പാര്‍ക്കിന്. സ്റ്റീവ് ജോബ് സ് ആഡിറ്റോറിയത്തില്‍ ആയിരം പേര്‍ക്ക് ഇരിക്കാം.ആപ്പിള്‍ പാര്‍ക്കില്‍ 12000 ജോലിക്കാരെ ഭാവിയില്‍ നിയമിക്കും.

 

OTHER SECTIONS