ഇന്ത്യൻ വിപണിയിൽ ഐ ഫോണുകളുടെ വില കുറഞ്ഞേക്കും

By Sooraj Surendran .15 07 2019

imran-azhar

 

 

ഇന്ത്യൻ വിപണികളിൽ ഐ ഫോണിന്റെ വില കുറയാൻ സാധ്യത. ഫോക്സ്‌കോണിന്റെ ഇന്ത്യന്‍ യൂണിറ്റില്‍ നിന്നും കൂട്ടിയോജിപ്പിച്ച ഐഫോണുകള്‍ വിപണിയിലെത്തുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് മാസം മുതൽ ഐ ഫോണുകൾക്ക് വില കുറയാൻ സാധ്യതയുള്ളതായി പറയുന്നത്. ഐ ഫോണുകൾ പ്രാദേശികമായി നിർമ്മിക്കുന്നതിലൂടെ ഉയര്‍ന്ന നികുതി ലാഭിക്കാന്‍ ആപ്പിളിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇത് കൂടാതെ സ്വന്തമായി റീടൈൽ ശൃംഖല വ്യാപിപ്പിക്കാനും ആപ്പിൾ പദ്ധതിയിടുന്നു.

OTHER SECTIONS