ഐ ഫോണ്‍ എക്‌സ് ആര്‍ വില്‍പനയ്ക്ക്

By Online Desk.21 10 2018

imran-azhar

 

 

മുംബൈ: ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പായ ഐ ഫോണ്‍ എക്‌സ് ആര്‍ വില്‍പന ആരംഭിച്ചു. 76,900 രൂപയാണ് വില. ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിങ് മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍, ഒക്ടോബര്‍ 26 മുതല്‍ ആപ്പിളിന്റെ അംഗീകൃത വില്‍പന കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് ഫോണ്‍ വാങ്ങുകയും ചെയ്യാം. കറുപ്പ്, വെളള, നീല, മഞ്ഞ കോറല്‍ നിറങ്ങളില്‍ ഐ ഫോണ്‍ ലഭ്യമാകും. 64 ജിബി, 128 ജിബി, 256 ജിബി എന്നീ മോഡലുകള്‍ ഇഷ്ടാനുസരണം ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. എല്‍സിഡി സ്‌ക്രീനോടുകൂടിയെത്തുന്ന പുതിയ ഐ ഫോണിന് അലൂമിനിയം ഫിനിഷും നല്‍കിയിട്ടുണ്ട്. 6.1 ഡിസ്‌പ്ലെയിലാണ് ഫോണ്‍ ഉപഭോക്താക്കളിലേക്കെത്തുക.

OTHER SECTIONS