ഐഫോണ്‍ 14 പ്രോ മാക്‌സ് ലോഞ്ചിംഗ് ഇന്ന് രാത്രി

ആപ്പിളിന്റെ ഫാര്‍ ഔട്ട് ഈവന്റ് ഇന്ന് രാത്രി ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും യുട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലും ഹോസ്റ്റ് ചെയ്യും.

author-image
Shyma Mohan
New Update
ഐഫോണ്‍ 14 പ്രോ മാക്‌സ് ലോഞ്ചിംഗ് ഇന്ന് രാത്രി

ന്യൂഡല്‍ഹി: ഐഫോണ്‍ 14 പ്രോ മാക്‌സ് ഇന്ന് രാത്രി ആപ്പിള്‍ ഈവന്റില്‍ അവതരിപ്പിക്കുന്ന ഏറ്റവും ചെലവേറിയ ഐഫോണ്‍ മാത്രമല്ല, പ്രധാന സവിശേഷതകളുള്ള മോഡല്‍ കൂടിയായിരിക്കും. ആപ്പിളിന്റെ ഫാര്‍ ഔട്ട് ഈവന്റ് ഇന്ന് രാത്രി ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും യുട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലും ഹോസ്റ്റ് ചെയ്യും.

ഇന്ന് രാത്രി നടക്കുന്ന ലോഞ്ച് ഈവന്റില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് വരാനിരിക്കുന്ന ഐഫോണ്‍ ലൈനപ്പ് ഉള്‍പ്പെടെയുള്ള ഹാര്‍ഡ് വെയര്‍ ഉല്‍പന്നങ്ങളുടെ ഒരു ശ്രേണി, ഐഫോണ്‍ 14 സീരീസ് അനാഛാദനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നു. കൂടാതെ കമ്പനി പുതിയ ഐപാഡുകള്‍, പുതിയ എയര്‍പാഡുകള്‍, ആപ്പിള്‍ വാച്ച് സീരീസ് 8, വാച്ച് എസ്ഇ 2 എന്നിവയും പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഈ ഉല്‍പന്നങ്ങളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഐഫോണ്‍ 14 സീരീസില്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 മാക്‌സ്/പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ ഉള്‍പ്പെടെ നാല് പുതിയ മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഫോണ്‍ 14 പ്രോ മാക്‌സ് ഡിസൈനിന്റെയും സവിശേഷതയുടെയും കാര്യത്തില്‍ ഏറ്റവും കൂടുതല്‍ അപ്‌ഗ്രേഡുകള്‍ വാഗ്ദാനം ചെയ്യുന്നു. എല്ലാ പ്രോ മാക്‌സ് മോഡലുകളെയും പോലെ, വരാനിരിക്കുന്ന ഐഫോണ്‍ 14 പ്രോ മാക്‌സും 6.7 ഇഞ്ച് വലിപ്പമുള്ള ഒരു വലിയ സ്‌ക്രീന്‍ വാഗ്ദാനം ചെയ്യുന്നു. ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ ഉള്‍പ്പെടുന്ന പ്രോ മോഡലുകള്‍ക്കൊപ്പം എപ്പോഴും ഓണ്‍ ഡിസ്‌പ്ലേ കമ്പനി ഉറപ്പുനല്‍കുമെന്നാണ് പ്രതീക്ഷ.

ഐഫോണ്‍ 14 പ്രോ മാക്‌സ് വൈഡ് നോച്ച് ഡിസൈന്‍ ഉപേക്ഷിച്ച് ഗുളിക ആകൃതിയിലുള്ള ഡിസൈന്‍ ഉറപ്പുനല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വലിയ സ്‌ക്രീനും മികച്ച മള്‍ട്ടിമീഡിയ അനുഭവവും പുതിയ ഡിസൈന്‍ വഴി ലക്ഷ്യമിടുന്നു എന്നത് ശ്രദ്ധേയമാണ്. ഗുളികയുടെ ആകൃതിയിലുള്ള ഡിസൈന്‍ പ്രോ മോഡലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

iPhone 14 Pro Max Apple Event