53,900 രൂപയ്ക്ക് ഐഫോണ്‍14? നിബന്ധനകളിങ്ങനെ

By Shyma Mohan.11 09 2022

imran-azhar

 

ആപ്പിള്‍ കഴിഞ്ഞയാഴ്ചയാണ് അതിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 14 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുതിയ ഐഫോണിന്റെ വില 79.900 രൂപയിലാണ് ആരംഭിക്കുന്നതെങ്കിലും ആപ്പിളിന്റെ അംഗീകൃത റീട്ടെയ്‌ലര്‍ ഇന്ത്യ ഐസ്റ്റോര്‍ 53,900 രൂപയ്ക്ക് ഫലപ്രദമായ വിലയ്ക്ക് ഐഫോണ്‍ 14 വാഗ്ദാനം ചെയ്യുന്നു.

 

ഇന്ത്യ ഐസ്റ്റോര്‍ പുതിയ ഐഫോണ്‍ 14ന്റെ ആരംഭ വില 79,900 രൂപയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ 5000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ വാഗ്ദാനം ചെയ്യുന്നു. 3000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ബോണസും ഉണ്ട്. ഇതോടെ വില 71,900 രൂപയായി കുറഞ്ഞുകിട്ടും.

 

നിലവില്‍ ഐഫോണ്‍ 11 ഉള്ളവര്‍ക്ക് 53,900 രൂപയ്ക്ക് ഐഫോണ്‍ 14 വാങ്ങാന്‍ കഴിയും. ഐഫോണ്‍ 11ന് പകരമായി വില്‍പനക്കാരന്‍ 18000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ കിഴിവ് ലഭിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ഫോണ്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കണം എന്ന നിബന്ധന മാത്രം.

OTHER SECTIONS