മികച്ച ബാറ്ററി ലൈഫില്‍ ഐബോളിന്റെ ടാബ്ലറ്റുകള്‍

By Abhirami Sajikumar.12 Mar, 2018

imran-azhar

 

ഐബാളിന്റെ  ഏറ്റവും പുതിയ ടാബ്ലറ്റുകള്‍ വിപണിയില്‍ എത്തി. മികച്ച ബാറ്ററി ലൈഫിലാണ് പുതിയ iBal XJ ടാബ്ലെറ്റുകള്‍ എത്തിയിരിക്കുന്നത്. 10.1 ഇഞ്ചിന്റെ IPS HD ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .

1.3GHz Octacore പ്രോസസറിലാണ് ടാബ് പ്രവര്‍ത്തിക്കുക. കൂടാതെ Android 7.0 Nougat  ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം . .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജുമാണ്  സവിശേഷതകള്‍ .64 ജിബി വരെ ടാബിന്റെ മെമ്മറി വര്‍ധിപ്പിക്കുവാന്‍ സാധിക്കും .

ഇതിന്റെ ക്യാമറ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 8 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറകയുമാണുള്ളത് .

7,800mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ക്കുണ്ട് .19,999 രൂപയാണ് ടാബിന്റെ വിപണിവില. ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റുകളില്‍ ഇത് ഉടനെ തന്നെ ലഭ്യമാകും.

OTHER SECTIONS