ഫോണ്‍ ഉല്‍പാദനത്തില്‍ വര്‍ധനവ്

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉത്പാദനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ പത്തു വര്‍ഷക്കാലയളവില്‍ 21 മടങ്ങാണ് മൊബൈല്‍ ഫോണ്‍ ഉല്‍പാദനം വര്‍ധിച്ചത്.

author-image
anu
New Update
ഫോണ്‍ ഉല്‍പാദനത്തില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉത്പാദനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ പത്തു വര്‍ഷക്കാലയളവില്‍ 21 മടങ്ങാണ് മൊബൈല്‍ ഫോണ്‍ ഉല്‍പാദനം വര്‍ധിച്ചത്. പ്രാദേശിക ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെയുള്ള സര്‍ക്കാര്‍ നയങ്ങള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 4.1 ലക്ഷം കോടി രൂപയാണ് ഈ മേഖലയിലെ വരുമാനം.

ഇന്ത്യ ഇപ്പോള്‍ മൊത്തം മൊബൈല്‍ ഫോണ്‍ ഡിമാന്‍ഡിന്റെ 97 ശതമാനവും പ്രാദേശികമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നും 2024 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ഉത്പാദനത്തിന്റെ 30 ശതമാനവും കയറ്റുമതിക്ക് വേണ്ടിയുള്ളതാണെന്നും ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ അറിയിച്ചു.

2014-15 കാലയളവിലെ 18,900 കോടി രൂപയില്‍ നിന്നാണ് 23-24 സാമ്പത്തിക വര്‍ഷം 4,10,000 കോടി രൂപയായി ഉത്പാദനം ഉയര്‍ന്നത്. അതായത് 2000 ശതമാനം വര്‍ദ്ധന.

india technology mobile phone production