20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്‌കോയിന്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്തു

By Amritha AU.13 Apr, 2018

imran-azhar

 

ന്യുഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് ഏറ്റവും വലിയ ഡിജിറ്റല്‍ നാണയകൊളള. പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍സെക്യുറില്‍ നിന്നും 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്‌കോയിന്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്തത്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്മചഞ്ചിലെ 440 ബിറ്റ്‌കോയിനുകളാണ് മോഷ്ടിക്കപ്പെട്ടത്. കമ്പനി സൂക്ഷിച്ച പാസ്‌വേഡുകള്‍ ഓണ്‍ലൈനിലൂടെ ചോര്‍ത്തിയെടുത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. രണ്ടു ലക്ഷത്തിലധികം ഉപയോക്താക്കളുണ്ട് കമ്പനിക്ക്.വാലറ്റിലെ വിവരങ്ങള്‍(ഡേറ്റാ ലോഗ്‌സ്) എല്ലാം മായ്ക്കപ്പെട്ടിരുന്നതിനാല്‍ ഹാക്കര്‍മാരെ കണ്ടെത്താനുള്ള കമ്പനിയുടെ ശ്രമം വിഫലമായി. മോഷണം നടന്നതായി സ്ഥിരീകരിച്ച കമ്പനി വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്ഥാപനത്തിനുള്ളില്‍ തന്നെയുള്ളവരെയാണ് സംശയമെന്ന് സിഇഒ മോഹിത് കല്‍റ പറഞ്ഞു. അതേസമയം കമ്പനി സിഎസ്ഒ അമിതാബ് സക്‌സേന സംശയനിഴലിലാണ്. ഇയാള്‍ രാജ്യം വിടാതിരിക്കാനായി പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്ന് കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ നിഷേപം നടത്തരുതെന്ന് കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ഉപയോഗം വ്യാപകമായതോടെ നിക്ഷേപ സാധ്യതയെക്കുറിച്ച് പഠിക്കുകയാണ് ആര്‍ ബി ഐ ഇപ്പോള്‍.

കവര്‍ച്ചയില്‍ ഐപിസി, ഐടി നിയമം തുടങ്ങിയവ പ്രകാരം കേസ് എടുത്തു. ഓഫ്‌ലൈനായി സൂക്ഷിച്ച ബിറ്റ്‌കോയിനുകള്‍ അപ്രത്യക്ഷമാകുകയായിരുന്നു. 

 

OTHER SECTIONS