ലോകത്തിലെ ജനപ്രിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ നിരോധിക്കുമോ?

ഏറ്റവും പുതിയ ആഗോള വിശകലനത്തില്‍ ചൈനയുടെ സാമ്പത്തിക മേഖല തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ലോകത്ത് തന്നെ ഏറ്റവും ജനപ്രീയ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവ നിരോധിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുവെന്ന വാര്‍ത്ത. ഇത് ചൈനീസ് സാമ്പത്തിക മേഖലക്ക് കുനില്‍മേല്‍ കുരുവാകുമെന്ന കാര്യത്തില്‍ സംശയമില്ല

author-image
RK
New Update
ലോകത്തിലെ ജനപ്രിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ നിരോധിക്കുമോ?

ഏറ്റവും പുതിയ ആഗോള വിശകലനത്തില്‍ ചൈനയുടെ സാമ്പത്തിക മേഖല തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ലോകത്ത് തന്നെ ഏറ്റവും ജനപ്രീയ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവ നിരോധിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുവെന്ന വാര്‍ത്ത. ഇത് ചൈനീസ് സാമ്പത്തിക മേഖലക്ക് കുനില്‍മേല്‍ കുരുവാകുമെന്ന കാര്യത്തില്‍ സംശയമില്ല

രാജേഷ് ആര്‍.

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഇന്ത്യ 2020 യില്‍ 220 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലുള്ള സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു കടുത്ത നിലപാട് സ്വീകരിച്ചത്. സമാനമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്.

ഫോണുകളില്‍ ഉപയോഗിക്കുന്ന ഡാറ്റയുടെയും ഘടകങ്ങളുടെയും വിശദാംശങ്ങള്‍ തേടി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചിരിക്കുകയാണ്. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചെന്നാണ് വിവരം. ഈ കമ്പനികള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ വിശദാംശങ്ങള്‍ പങ്കിടണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമാണോ എന്ന് നിര്‍ണ്ണയിക്കലാണ് അന്വേഷണത്തിന്റെ ലക്ഷ്യം.

ഈ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമാണോ എന്ന് കണ്ടെത്താനാണ് സര്‍ക്കാരിന്റെ ഈ നീക്കം. ഡാറ്റയും ഘടകങ്ങളും സംബന്ധിച്ച വിശദാംശങ്ങളുടെ പ്രാഥമിക അന്വേഷണത്തിന് ശേഷം ഈ സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കണോ വേണ്ടയോ എന്ന കര്‍ശന നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുമെന്നാണ് കണക്കാക്കുന്നത്.

നോട്ടീസ് ലഭിച്ചതോടെ ഈ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. അന്വേഷണം എങ്ങനെ നടത്തും, മറ്റ് നടപടികള്‍ എന്താകും എന്നതിനെക്കുറിച്ച് അവര്‍ക്ക് വ്യക്തയില്ല എന്നതാണ് ഈ പരിഭ്രാന്തിക്ക് കാരണം. കോവിഡിന് ശേഷം സജീവമാകുന്ന വിപണിയെ ഇത് ബാധിക്കുമെന്ന പേടി കമ്പനികള്‍ക്കുണ്ട്.

മുമ്പ് ഇന്ത്യ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചപ്പോള്‍ അത് പിന്‍തുടര്‍ന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളും നിരവധി ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. അത് കോവിഡ് കാലത്ത് ചൈനീസ് സാമ്പത്തിക മേഖലക്ക് വലിയ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ ചൈനീസ് സാമ്പത്തിക മേഖല വലിയ വെല്ലുവിളി നേരിടുകയാണ്. ഏറ്റവും പുതിയ ആഗോള വിശകലനത്തില്‍ ചൈനയുടെ സാമ്പത്തിക മേഖല തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 4.9 ശതമാനം തകര്‍ച്ചയുണ്ടായെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഉല്‍പ്പാദന മേഖല വീണ്ടും സജീവമായെങ്കിലും ആഗോളവിപണിയില്‍ ചൈനയോടുള്ള സമീപനത്തിലെ എതിര്‍പ്പ് കുറയാത്തത് മൂലം ബീജിംഗിന്റെ എല്ലാ പ്രതീക്ഷകളും ഇപ്പോള്‍ തകരുകയാണ്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും ലോക ബാങ്കും അവരുടെ വാര്‍ഷിക മീറ്റിംഗിന് തയ്യാറെടുക്കുമ്പോള്‍, എല്ലാ കണ്ണുകളും ചൈനയിലെ രണ്ടാമത്തെ വലിയ പ്രോപ്പര്‍ട്ടി ഡെവലപ്പറായ എവര്‍ഗ്രാന്‍ഡെയിലേക്കാണ്. ഈ കമ്പനിക്ക് നിലവില്‍ ബാങ്കുകള്‍ക്കും ബോണ്ട് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും വിതരണക്കാര്‍ക്കും നല്‍കാനുള്ള 300 ബില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കാന്‍ കഴിയില്ല എന്നതു തന്നെയാണ് ഇതിനു കാരണം.

എവര്‍ഗ്രാന്‍ഡെ എന്ന സ്വത്ത് ഭീമന്‍ പാപ്പരത്തത്തിന്റെ വക്കിലെത്തിയപ്പോള്‍, ഒരിക്കലും ഗൗരവമായി ചിന്തിച്ചിട്ടില്ലാത്ത ഒരു സാഹചര്യം ആലോചിക്കാന്‍ ലോകം നിര്‍ബന്ധിതരാകുന്നു. ചൈന നിര്‍മ്മിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഇത്. ഇതിന് പിന്നാലെയാണ് ലോകത്ത് തന്നെ ഏറ്റവും ജനപ്രിയ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവ നിരോധിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുവെന്ന വാര്‍ത്ത. ഇത് ചൈനീസ് സാമ്പത്തിക മേഖലക്ക് കുനില്‍മേല്‍ കുരുവാകുമെന്ന കാര്യത്തില്‍ സംശയമില്ല.

 

 

india ban chinese smart phones