ഇനി പോസ്റ്റുകളും റീലുകളും അടുത്ത സുഹൃത്തിന് മാത്രം പങ്കുവെക്കാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

ഇനിമുതൽ ഇൻസ്റ്റാ​ഗ്രാമിലെ പോസ്റ്റുകളും റീലുകളും അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി പങ്കുവെക്കാം. ഇതിനായുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റാ​ഗ്രാം.

author-image
Greeshma Rakesh
New Update
ഇനി പോസ്റ്റുകളും റീലുകളും അടുത്ത സുഹൃത്തിന് മാത്രം പങ്കുവെക്കാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

 

ഇനിമുതൽ ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകളും റീലുകളും അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി പങ്കുവെക്കാം. ഇതിനായുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം.

സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയിൽ പങ്കുവെക്കാൻ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇൻസ്റ്റാഗ്രാമിൽ ഉണ്ട്.എന്നാൽ പുതിയ ഫീച്ചറിന്റെ വരവോടെ ഉപഭോക്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണം കൈവരുമെന്ന് മാർക്ക് സക്കർബർഗ് പറഞ്ഞു.

പുതിയ അപ്‌ഡേറ്റ് ചെക്ക് ചെയ്യാനായി ആദ്യം ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്യുക. പുതിയ പോസ്റ്റ് സെലക്ട് ചെയ്ത ശേഷം ക്യാപ്ഷൻ ഓപ്ഷന് താഴെയുള്ള ‘ഓഡിയൻസ്’ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് ‘അടുത്ത സുഹൃത്തുക്കളെ’ തെരഞ്ഞെടുക്കാനും കഴിയും. കൂടാതെ പുതിയ ഫീച്ചർ വരുമാനം ലക്ഷ്യമിടുന്നവർക്ക് ഭാവിയിൽ സഹായകമായേക്കാമെന്നാണ് നിഗമനം.

പണം നൽകാൻ തയ്യാറുള്ള ഫോളോവർമാരുടെ പ്രത്യേക ലിസ്റ്റുണ്ടാക്കുകയും അവർക്ക് എക്സ്ലൂസീവ് ഉള്ളടക്കങ്ങൾ വാഗ്ദാനം ചെയ്യാനും ഇതുവഴി സാധിക്കും. ഡയറക്ട് മെസേജ് ഫീച്ചറിൽ സന്ദേശങ്ങൾ വായിച്ചതായി മറ്റുള്ളവരെ അറിയിക്കുന്ന റീഡ് റെസീപ്റ്റ്‌സ് ഓഫ് ചെയ്യുന്നതിനുള്ള സൗകര്യവും ഇൻസ്റ്റാഗ്രാം പരീക്ഷിച്ചുവരികയാണ്.

instagram tech news posts and reels