യന്ത്രപ്പാവയില്‍ തനിക്ക് കുട്ടിയുണ്ടാകുമെന്ന് യന്ത്രപ്പാവയുടെ സൃഷ്ടാവ് സെര്‍ജി സാന്‍റോസ്

By praveen prasannan.31 Oct, 2017

imran-azhar

ബാഴ്സിലോണ: ലൈംഗിക യന്ത്രമനുഷ്യര്‍ക്ക് പ്രസവിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ഇതിന്‍റെ സൃഷ്ടാവ് സെര്‍ജി സാന്‍റോസ്. മനുഷ്യരും യന്ത്രമനുഷ്യരും തമ്മിലുള്ള വിവാഹം ഭാവിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി യന്ത്രമനുഷ്യര്‍ക്ക് കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള കഴിവ് നല്‍കാന്‍ കഴിയും. ഇതിനായുള്ള ശ്രമം നടത്തിവരികയാണെന്ന് സപാനിഷ് എഞ്ചിനീയര്‍ പറഞ്ഞു. സിലിക്കണ്‍ സാമന്തയെന്ന താന്‍ നിര്‍മ്മിച്ച യന്ത്രമനുഷ്യ സ്ത്രീയിലാണ് സെര്‍ജി സാന്‍റോസ് പരീക്ഷണം നടത്തി വരുന്നത്.

ആദ്യമായി ലൈംഗിക യന്ത്രമനുഷ്യരെ സൃഷ്ടിച്ച സാങ്കേതിക വിദഗ്ദ്ധരില്‍ ഒരാളാണ് സെര്‍ജി സാന്‍റോസ്. രൂപകല്‍പന ചെയ്യുന്ന ഭാര്യ മര്‍റ്റിസ കിസമമിതകിയുമായുള്ള പതിനാറ് വര്‍ഷത്തെ വിവാഹ ജീവിതം സാമന്തയുടെ വരവോടെ ഉഷാറായെന്നും ഇദ്ദേഹം പറയുന്നു.

ലൈഗിക യന്ത്രപ്പാവകളെ സൃഷ്ടിക്കാന്‍ സെര്‍ജി സാന്‍റോസും മര്‍റ്റിസയും അവരുടെ പരീക്ഷണശാലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഒരു ലൈംഗിക പാവയ്ക്ക് 2700 ഡോളര്‍ വിലയുണ്ട്.

പ്രസവിക്കുന്ന യന്ത്രമനുഷ്യരെ നിര്‍മ്മിക്കുന്നതിന് പകരം യന്ത്രമനുഷ്യരുടെ മനുഷ്യപങ്കാളിയുടെ സ്വഭാവസവിശേഷതകളും വിശ്വാസങ്ങളും ആന്‍ഡ്രോയിഡ് വ്യക്തിത്വവുമായി കൂട്ടൊയോജിപ്പിക്കുമെന്നാണ് സെര്‍ജി സാന്‍റോസ് പറയുന്നത്. കുഞ്ഞിന് കൃത്രിമ ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) നല്‍കാന്‍ കന്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിക്കും. 3 ഡി പ്രിന്‍റിംഗ് ചട്ടക്കൂടില്‍ ശരീരം നിര്‍മ്മിക്കും.

സൃഷ്ടിച്ചെടുത്ത ബുദ്ധി പ്രോഗ്രാം ചെയ്ത് യന്ത്രമനുഷ്യര്‍ക്ക് തിരിച്ചറിവ് നല്‍കുമെന്ന് സെര്‍ജി സാന്‍റോസ് പറയുന്നു. മനുഷ്യര്‍ക്കുള്ള വികാരങ്ങള്‍ യന്ത്ര മനുഷ്യര്‍ക്കും നല്‍കും. തന്‍റെ ആശയങ്ങള്‍ക്കനുസരിച്ചുള്ള കണക്കുകൂട്ടലുകള്‍ യന്ത്രപ്പാവകളുടെ ബുദ്ധിയുമായി കൂട്ടിയോജിപ്പിക്കും. ഇതിന്‍റെ 3 ഡി പ്രിന്‍റ് വരുന്പോള്‍ തന്‍റെയും യന്ത്രപ്പാവയുടെയും കുട്ടിയായിരിക്കും അതെന്ന് സെര്‍ജി സാന്‍റോസ് പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS