/kalakaumudi/media/post_banners/a8d41ce118154a872bc1208fa17ab6bf3c0cb63ef9bb31a0b7f88332d1118762.png)
സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ആപ്പിൾ ഐഫോൺ 12 സീരിസ് ലോഞ്ച് ചെയ്തു. പ്രീമിയം സ്മാർട്ട് ഫോണായ ആപ്പിൾ ഒട്ടനവധി അത്യാധുനിക സംവിധാനങ്ങളുമായാണ് ഐഫോൺ 12 സീരിസ് പുറത്തിറക്കിയിരിക്കുന്നത്. ഐഫോൺ 12 പ്രോ മാക്‌സ്, ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയാണ് ഈ സീരീസിൽ ഉൾപ്പെട്ടിരിക്കുന്നത്. പുതിയ ഫോണുകളിൽ അഡിഷൻൽ ബിഒഎം (മെറ്റീരിയൽസ് ബിൽ) ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഐഫോൺ 12 പാക്കേജിങിൽ ചാർജിംഗ് അഡാപ്റ്ററോ ബണ്ടിൽ ചെയ്ത ഇയർപോഡുകളോ ആപ്പിൾ ഇൻ-ബോക്‌സ് ആക്‌സസറികൾ ഉണ്ടാവില്ല. ഇ മാലിന്യങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. എംഎം വേവ് 5ജി ടെക്ക് സപ്പോർട്ട് ഐഫോൺ 12 പ്രോ മാക്‌സിൽ മാത്രമേ ഉണ്ടാകുകയുള്ളൂ. 6.10-inch (828x1792) ഡിസ്‌പ്ലേ, 4GB റാം, 64GB ഇന്റേണൽ മെമ്മറി, Apple A14 Bionic പ്രൊസസർ, 2775mAh ബാറ്ററി ക്ഷമത, iOS 14 ഒഎസ് എന്നിവയാണ് ഐഫോൺ 12ന്റെ പ്രത്യേകതകൾ.