ഐഫോൺ ഉപയോക്താക്കൾക്ക് ഹാക്കിങ് ഭീഷണിയെന്ന് ഗൂഗിൾ

സാൻഫ്രാൻസിസ്കോ : ഹാക്ക് ചെയ്യപ്പെ;ട്ട ചില വെബ്‌സൈറ്റുകൾ വഴി ആപ്പിളിന്റെ ഐഫോൺ ഉപയോക്താക്കൾക്ക് ഹാക്കിങ് ഭീഷണി നിലനിൽക്കുന്നതായി ഗൂഗിൾ.

author-image
Chithra
New Update
ഐഫോൺ ഉപയോക്താക്കൾക്ക് ഹാക്കിങ് ഭീഷണിയെന്ന് ഗൂഗിൾ

സാൻഫ്രാൻസിസ്കോ : ഹാക്ക് ചെയ്യപ്പെ;ട്ട ചില വെബ്‌സൈറ്റുകൾ വഴി ആപ്പിളിന്റെ ഐഫോൺ ഉപയോക്താക്കൾക്ക് ഹാക്കിങ് ഭീഷണി നിലനിൽക്കുന്നതായി ഗൂഗിൾ.

ആപ്പിൾ അധികൃതരെ ഈ പ്രശ്നം അറിയിച്ചിട്ടുണ്ടെന്ന് ഗൂഗിളിലെ ഗവേഷകർ ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു. പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഐഫോണിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് ഹാക്കർമാർ പണി ആരംഭിച്ചത്.

അടുത്തിടെ ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് ഹാക്കിങിങ് വിധേയമായ ചില വെബ്‌സൈറ്റുകൾ കണ്ടെത്തിയിരുന്നു. ഐഫോൺ ഉപയോഗിച്ച് ഈ വെബ്‌സൈറ്റുകളിൽ എത്തിയവരാണ് ഹാക്കിങ്ങിന് ഇരയായത്. ഐഒഎസ് 10 മുതൽ 12 വരെയുള്ള പതിപ്പുകളിൽ ഹാക്കർമാർക്ക് കടന്നുകയറാൻ സാധിച്ചിരുന്നു.

iphone users hacking threat