ഐഫോണ്‍ X വിപണിയില്‍ ഒന്നാമന്‍

By Abhirami Sajikumar.19 Apr, 2018

imran-azhar

സിലിക്കണ്‍വാലി:  വിപണിയിലെ കണക്കുകളില്‍ എന്നാല്‍ ഐഫോണ്‍X നേട്ടം ഉണ്ടാക്കുന്നു എന്നാണ് വിവരം. ഐഫോണിന്‍റെ പത്താം വാര്‍ഷികത്തില്‍ ആപ്പിള്‍ ഇറക്കിയ ഫോണ്‍ ആണ് ആപ്പിള്‍ ഐഫോണ്‍ X.

 

കൗണ്ടര്‍ പോയിന്റ് റിസേര്‍ച്ച്‌ പുറത്തു വിട്ട കണക്കുകളാണ് ആപ്പിളും അവരുടെ എതിരാളികളും തമ്മിലുള്ള മത്സരവും, അതില്‍ ആപ്പിള്‍ നേടുന്ന മേധാവിത്വവും വ്യക്തമാക്കുന്നത്.കഴിഞ്ഞവര്‍ഷം ചരിത്രത്തില്‍ ആദ്യമായി സ്മാര്‍ട് ഫോണ്‍ വിപണി ഒരു ശതമാനം ഇടിഞ്ഞു. അപ്പോഴും ആപ്പിള്‍ ഒരു ശതമാനം വളര്‍ച്ചയാണു കാണിച്ചത്.

വിപണിയില്‍ ഏറ്റവും ലാഭം കൊയ്ത 10 സ്മാര്‍ട്ട് ഫോണുകളാണ് പട്ടികയില്‍ ഉള്ളത്, ഇതില്‍ രസകരമായ കാര്യം രണ്ടേ രണ്ടു സാംസങ് മോഡലുകള്‍ മാത്രമാണ് അറുനൂറോളം ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതക്കളുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്തിയിട്ടുള്ളൂ.

OTHER SECTIONS