ഐപിഎല്‍ പായ്ക്കുമായി റിലയൻസ് ജിയോ !

By Bindu PP .27 May, 2018

imran-azhar

 

 

ഐപിഎല്‍ പായ്ക്കുമായി റിലയൻസ് ജിയോ. 101 രൂപയുടെ ഓഫറാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഐപിഎല്‍ സീസണ്‍ ആരംഭത്തില്‍ 251 രൂപയുടെ ക്രിക്കറ്റ് പായ്ക്ക് ജിയോ അവതരിപ്പിച്ചിരുന്നു. 51 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡേറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്. ഈ ആനുകൂല്യങ്ങളെല്ലാം 101 രൂപയിലും ലഭിക്കും.പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം നാല് ദിവസത്തേക്ക് ആകെ എട്ട് ജിബി ഡാറ്റയാണ് 101 രൂപയുടെ പായ്ക്കില്‍ ലഭിക്കുക.

 

പ്രതിദിന പരിധികഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത സെക്കന്റില്‍ 64 കെബി ആയി കുറയും. ഇതുവരെ 251 രൂപയുടെ ആഡ് ഓണ്‍ പായ്ക്ക് റീച്ചാര്‍ജ് ചെയ്തിട്ടില്ലാത്തവര്‍ക്കും 101 രൂപയുടെ റീച്ചാര്‍ജ് ചെയ്യാം. ക്രിക്കറ്റ് പായ്ക്കിനായി ഉപയോക്താക്കള്‍ക്ക് മൈ ജിയോ ആപ്പ് സന്ദര്‍ശിക്കാവുന്നതാണ്.

OTHER SECTIONS