പണം നൽകാതെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം; പുത്തൻ ഫീച്ചറുമായി ഐആർടിസി

By Sooraj Surendran.28 12 2019

imran-azhar

 

 

ഇനി പണം അടയ്ക്കാതെ തന്നെ സ്വന്തമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ആണ് ഉപഭോക്താക്കൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ബുക്ക് നൗ, പേ ലേറ്റര്‍' എന്ന സേവനമാണ് ഐആർടിസി യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഇ-പേ ലേറ്റര്‍ ഓപ്ഷന്‍ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. റിസര്‍വ്ഡ്, അല്ലാത്തതുമായ ടിക്കറ്റുകളില്‍ ഇത് ബാധകമാണെന്നാണ് ഐആർടിസിയുടെ അവകാശവാദം. പണമില്ലാത്ത അത്യാവശ്യ ഘട്ടങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.

 

OTHER SECTIONS