ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡില്‍ നിന്ന് പടിയിറങ്ങി ജാക്ക് മാ

ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡില്‍ നിന്ന് പടിയിറങ്ങി ജാക്ക് മാ

author-image
online desk
New Update
ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡില്‍ നിന്ന് പടിയിറങ്ങി ജാക്ക് മാ

ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ അധികാരങ്ങള്‍ ഉപേക്ഷിച്ച് ജാക്ക് മാ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനമാണ് അദ്ദേഹം ഒഴിഞ്ഞത്.

ചൈനയിലെ ഏറ്റവും വലിയ ധനികരിലൊരാളും ശ്രദ്ധേയനായ സംരംഭകനുമാണ് അദ്ദേഹം. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിച്ചെങ്കിലും ആലിബാബ പാര്‍ട്ണര്‍ഷിപ്പിന്റെ 36 അംഗ ഗ്രൂപ്പില്‍ അദ്ദേഹമുണ്ടാകും. മാത്രമല്ല ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരവും അദ്ദേഹത്തിന് തന്നെയായിരിക്കും.

1999ലാണ് ഇംഗ്ലീഷ് അധ്യാപകനായിരുന്ന മാ ആലിബാബ സ്ഥാപിച്ചത്. ചൈനീസ് കയറ്റുമതിക്കാരെ അമേരിക്കന്‍ റീട്ടെയ്ലര്‍മാരുമായി ബന്ധിപ്പിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. മായുടെ പിന്‍ഗാമിയായി ചെയര്‍മാന്‍ സ്ഥാനത്തേക്കെത്തുന്നത് സിഇഒ ഡാനിയേല്‍ ഴാംഗ് ആണ്. 12 വര്‍ഷമായി ആലിബാബയ്‌ക്കൊപ്പമുള്ള വ്യക്തിയാണ് ഡാനിയേല്‍.

ചൈനയുടെ വളരുന്ന കണ്‍സ്യൂമര്‍ മാര്‍ക്കറ്റ്, ഓണ്‍ലൈന്‍ ബാങ്കിംഗ്, വിനോദം, ക്ലൗഡ് കംപ്യൂട്ടിംഗ് എന്നീ മേഖലകളിലൊക്കെ ഇന്ന് ആലിബാബയുടെ സാന്നിധ്യമുണ്ട്. സമീപ കാലത്ത് അമേരിക്കയുമായുള്ള വ്യാപാരയുദ്ധം ചൈനീസ് റീട്ടെയ്ല്‍ മാര്‍ക്കറ്റില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വിപണിയുടെ വളര്‍ച്ച 23.9 ശതമാനത്തില്‍ നിന്ന് 17.8 ശതമാനത്തിലേക്കു താഴ്ന്നു. എന്നാല്‍, ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ തങ്ങള്‍ക്ക് 42 ശതമാനം വളര്‍ച്ചയുള്ളതായി ആലിബാബ അവകാശപ്പെട്ടു.

alibaba group jack ma