1500 രൂപയുടെ 4ജി ജിയോ ഫോൺ ബുക്കിങ് ആരംഭിച്ചു

By BINDU PP.24 Aug, 2017

imran-azhar

 

 

കൊച്ചി: ജിയോ ഫോണിലുള്ള ബുക്കിങ് ആരംഭിച്ചു. 1500 രൂപയുടെ 4ജി ഫോണാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ‘ജിയോ. കോം’ സൈറ്റിലോ ജിയോ റീട്ടെയിൽ വ്യാപാര കേന്ദ്രങ്ങളിലോ മൊബൈൽ ഷോപ്പുകളിലോ ബുക്കിങ് നടത്താം. 500 രൂപ ബുക്കിങ് തുകയായി നൽകണം. ബാക്കി 1000 രൂപ ഫോൺ ലഭിക്കുമ്പോൾ നൽകിയാൽ മതി. ഫോൺ 36 മാസത്തിനുശേഷം തിരികെ നൽകിയാൽ ഈ 1500 രൂപയും തിരിച്ചുനൽകുമെന്ന് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലാവും ഫോൺ വിതരണം. 50 ലക്ഷം ഫോണുകൾ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുമെന്നാണു സൂചന. സൗജന്യ വോയ്സ് കോൾ, കുറഞ്ഞ നിരക്കിൽ ഡേറ്റ എന്നിവയാണ് ഫോണിനൊപ്പം ജിയോ വാഗ്ദാനം ചെയ്യുന്നത്.

loading...