ജിയോ ഫോണ്‍ ബുക്കിങ് ആരംങിച്ചു; ആദ്യദിവസം ബുക്ക് ചെയ്തത് 60 ലക്ഷം പേര്‍

By Anju.02 Sep, 2017

imran-azhar

 

രാജ്യത്തെ ടെലികോം മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട മുകേഷ് അംബാനിയുടെ ജിയോ ഫോണുകള്‍ക്ക് ആദ്യ ദിവസംതന്നെ 60 ലക്ഷം ബുക്കിങ്ങ് ചെയ്തതായി റിലയന്‍സ് റീട്ടെയില്‍.


രാജ്യവ്യാപകമായി ഓഗസ്റ്റ് 24നാണ് ജിയോയുടെ ഫീച്ചര്‍ ഫോണിന് ബുക്കിങ് തുടങ്ങിയത്.
ബുക്കിങിന് വന്‍ കുതിപ്പ് കണ്ടതോടെ ഓഗസ്റ്റ് 28ന് ബുക്കിങ് നിര്‍ത്തിവെച്ചു. മുന്‍ഗണനാക്രമത്തില്‍ ബുക്ക് ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിക്കും. ഇത് പ്രകാരം 500 രൂപ നല്‍കി ബുക്ക് ചെയ്യാവുന്നതാണ്.
സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയോടെ ബുക്ക് ചെയ്തവര്‍ക്ക് ഫോണ്‍ വിതരണം ചെയ്തുതുടങ്ങും.


ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്നരീതിയിലാണ് ജിയോയുടെ ഫീച്ചര്‍ ഫോണ്‍ ലഭിക്കുക. ബുക്ക് ചെയ്യുമ്പോള്‍ 500 രൂപയാണ് നല്‍കേണ്ടത്. ഫോണ്‍ ലഭിക്കുമ്പോള്‍ ബാക്കിയുള്ള 1000 രൂപ നല്‍കണം. 36 മാസങ്ങള്‍ക്കുശേഷം ഫോണ്‍ തിരിച്ചുനല്‍കുമ്പോള്‍ 1,500 രൂപയും തിരിച്ചുനല്‍കുമെന്നാണ് വാഗ്ദാനം.

OTHER SECTIONS